Wednesday, December 25, 2024

Top 5 This Week

Related Posts

ഉടുമുണ്ട് ഊരി സ്ത്രീകളുടെ മുഖം മറച്ച് ക്രൂര പീഡനത്തിന് ഇരയാക്കുന്ന യുവാവ് അറസ്റ്റില്‍

പാലക്കാട് സ്വന്തം ഉടുമുണ്ട് ഊരി സ്ത്രീകളുടെ മുഖം മറച്ച് ക്രൂര പീഡനത്തിന് ഇരയാക്കുന്ന യുവാവ് അറസ്റ്റില്‍. വീട്ടമ്മയുടെ പരാതിയില്‍ കൊടുമ്പ് സ്വദേശി വിഷ്ണുവിനെയാണ് പാലക്കാട് സൗത്ത് പൊലിസ് പിടികൂടിയത്. സ്ഫടികം സിനിമയിലെ ശൈലി പിന്തുടരുന്നതിനാല്‍ സ്ഫടികം വിഷ്ണു എന്ന പേരിലാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്.
സ്ത്രീകള്‍ ബസിറങ്ങി വീട്ടിലേക്ക് പോകുന്ന വഴി വിഷ്ണു നിരീക്ഷിക്കും. കാല്‍നടയായി യാത്ര ചെയ്യുന്നവരെ പിന്തുടരും. ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് ആക്രമിക്കാന്‍ പദ്ധതിയിടും. മറ്റാരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പിച്ചാല്‍ സ്വന്തം ഉടുമുണ്ട് അഴിച്ചെടുക്കും. സ്ത്രീകളുടെ പിന്നാലെയെത്തി മുണ്ട് മുഖത്തേക്ക് ചുറ്റി ആളെ മനസ്സിലാക്കാന്‍ കഴിയാത്ത സാഹചര്യമൊരുക്കും. വലിച്ചിഴച്ച് കുറ്റിക്കാട്ടിലേക്ക് മാറ്റി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു രീതി.
സമാന രീതിയില്‍ സ്ത്രീകള്‍ക്ക് നേരെ വ്യത്യസ്ത ആക്രമണങ്ങള്‍ ഇയാള്‍ നടത്തിയിരുന്നതായി പെലിസിന് വിവരം ലഭിച്ചിട്ടുണ്ട്. മാനഹാനി ഭയന്ന് പലരും പുറത്തു പറയാത്ത സാഹചര്യമുണ്ടായിരുന്നു. കഴിഞ്ഞദിവസം കൊടുമ്പ് സ്വദേശിനിയുടെ നേര്‍ക്കും മുണ്ടു മൂടിയുള്ള അതിക്രമം വിഷ്ണു നടത്തി. കൃത്യമായ സൂചന പിന്തുടര്‍ന്നാണ് വിഷ്ണുവിനെ സൗത്ത് പൊലിസ് കസ്റ്റഡിയിലെടുത്തത്. വിഷ്ണു പിടിയിലായ വിവരമറിഞ്ഞ് കൊടുമ്പിലും പരിസരത്തും സമാനമായ അതിക്രമം നടത്തിയ വിവരങ്ങളുമായി പലരും പൊലീസിനെ സമീപിക്കുന്നുണ്ട്. പാലക്കാട് കോടതി വിഷ്ണുവിനെ റിമാന്‍ഡ് ചെയ്തു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles