Saturday, January 4, 2025

Top 5 This Week

Related Posts

ഈസ്റ്റ് മാറാടി സ്കൂളിനു മൂവാറ്റുപുഴ മീഡയ ക്ലബ്ബ് സ്നേഹോപഹാരം സമർപ്പിച്ചു

മികച്ച എൻ. എസ് എസ് യൂണിറ്റിനും പ്രോഗ്രാം ഓഫീസർക്കുമുള്ള സംസ്ഥാന അവാർഡ് നേടിയ ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്.എസ്. സ്‌കൂളിനു മൂവാറ്റുപുഴ മീഡിയ ക്ലബ്ബ് േസ്നഹോപഹാരം സമർപ്പിച്ചു. മീഡിയ ക്ലബ്ബ് പ്രസിഡന്റ് എം.ഷാഹൽ ഹമീദിൽനിന്നും അവാർഡ് ജേതാവ് സമീർ സിദ്ദീഖിയും, സ്‌കൂൾ പ്രിൻസിപ്പൽ റനിത ഗോവിന്ദും ഉപഹാരം ഏറ്റുവാങ്ങി.

പാഠ്യ- പാഠ്യേതര രംഗത്ത് തുല്യതയില്ലാത്ത പ്രവർത്തനമാണ് മാറാടി വി,എച്ച്.എസ് സ്‌കൂളിന്റേതെന്നു മീഡയ ക്ലബ്ബ് പ്രസിഡന്റ് എം.ഷാഹുൽ ഹമീദ് പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ അവാർഡിനു അർഹരാക്കിയത് ഇവിടത്തെ കുട്ടികളുടെയും അധ്യാപകരുടെയും പിടിഎയുടെയും മികച്ച സേവനമാണെന്ന് പ്രിൻസിപ്പൽ റനിത ഗോവിന്ദ് പറഞ്ഞു.
നേട്ടങ്ങൾ കൈവരിക്കുന്നതിനു സഹായിച്ച എൻ.എസ്.എസ് വോളണ്ടിയേഴ്സ,് വിവിധ ക്ലബ്ബുകൾ, അധ്യാപകർ, മാധ്യമങ്ങൾ എല്ലാവർക്കും സമീർ സിദ്ദീഖി നന്ദി പറഞ്ഞു.
ചടങ്ങിൽ ക്ലബ്ബ് ഭാരവാഹികളായ ലിനു പൗലോസ്, ഗോകുൽ കൃഷ്ണൻ, ഷമീർ പെരുമറ്റം,അധ്യാപകരായ ഡോക്ടർ അബിത രാമ ചന്ദ്രൻ, പൗലോസ് ടി., ശ്രീകല ജി., ജിസ ജോർജ് എന്നിവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles