Monday, January 27, 2025

Top 5 This Week

Related Posts

ഇലഞ്ഞി ഗ്രാമപഞ്ചായത്ത് എറണാകുളം ജില്ലയിൽ ഒന്നാമത്

കൂത്താട്ടുകുളം : വാർഷിക പദ്ധതി ഫണ്ട് വിനിയോഗത്തിൽ എറണാകുളം ജില്ലയിൽ ഇലഞ്ഞി പഞ്ചായത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി. 2021-22 സാമ്പത്തിക വർഷം സംസ്ഥാന ബഡ്ജറ്റ് വിഹിതമായി ലഭിച്ച വികസന ഫണ്ട് 100 ശതമാനവും വിനിയോഗിച്ചാണ് ് ഇലഞ്ഞി ഗ്രാമപഞ്ചായത്ത് മുന്നിലെത്തിയത്. സംസ്ഥാനടിസ്ഥാനത്തിൽ 17 – മത് സ്ഥാനത്തുമെത്തി. വിവിധ നികുതി നികുതിയേതര ഇനങ്ങളിൽ പഞ്ചായത്തിന് ലഭിക്കാനുള്ള തുക 100 ശതമാനവും ഇലഞ്ഞി പഞ്ചായത്ത് പിരിച്ചെടുത്തു. വസ്തുനികുതി, കെട്ടിട വാടക, തൊഴിൽ നികുതി, ലൈസൻസ് ഫീസ് എന്നിവ 100 ശതമാനവും ഇതിനു മുൻപ് 2008-ൽ ആണ് പിരിച്ചെടുത്തിരുന്നത്. അഭിമാനാർഹമായ നേട്ടം കൈവരിക്കാൻ സാധിച്ചതിൽ പൊതുജനങ്ങളോട് നന്ദി രേഖപ്പെടുത്തുന്നതായി ഗ്രാമ പഞ്ചായത്ത് ഭരണ സമിതി അറിയിച്ചു. ഇതിനായി അഹോരാത്രം പ്രയത്‌നിച്ച മുഴുവൻ ജീവനക്കാർക്കും നിർവ്വഹണ ഉദ്യോഗസ്ഥർക്കും , ജനങ്ങൾക്കും അഭിനന്ദനങ്ങൾ നേരുന്നതായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ അന്നമ്മ ആൻഡ്രൂസും വൈ.പ്രസിഡന്റും ധനകാര്യ സ്ഥിരം സമിതി അധ്യക്ഷനുമായ എം.പി ജോസഫും അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles