Wednesday, December 25, 2024

Top 5 This Week

Related Posts

ഇന്ന് പുല്‍വാമ ദിനം;മാതൃരാജ്യത്തിനു വേണ്ടിയുള്ള ജീവത്യാഗത്തിന്റെ നാലാം വര്‍ഷം

ഇന്ന് പുല്‍വാമ ദിനം. മാതൃരാജ്യത്തിനായി സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച വീര ജവാന്മാരുടെ ത്യാഗത്തിന്റെ നാലാം വാര്‍ഷികമാണ് ഇന്ന്. ഓരോ ഭാരതീയന്റേയും ഇടനെഞ്ചിലേറ്റ ആ മുറിവിന്റെ വേദന ഉണങ്ങാതെ ഇന്നും എരിയുന്നുണ്ട്. 2019 ഫെബ്രുവരി 14 നാണ് ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ ആക്രമണം നടത്തുന്നത്.


പുല്‍വാമ ജില്ലയിലെ അവന്തിപ്പോറയ്ക്ക് സമീപമായിരുന്നു ആക്രമണം. 2547 ജവാന്മാര്‍ 78 വാഹനങ്ങളിലായി ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്ക് പോകുകയായിരുന്നു. 350 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ സുരക്ഷാ സേന സഞ്ചരിച്ച വാഹന വ്യൂഹത്തിന് നേരെ ഓടിച്ചു കയറ്റുകയായിരുന്നു ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയുടെ ചാവേര്‍. ജെയ്‌ഷെ മുഹമ്മദ് ചാവേറായ ആദില്‍ അഹമ്മദ് ദര്‍ ആണ് ആക്രമണം നടത്തിയത്.


ഉഗ്ര സ്‌ഫോടനത്തില്‍ തിരിച്ചറിയാനാകാത്ത വിധം വാഹനം തകര്‍ന്നു. 40 ജവാന്മാരാണ് പുല്‍വാമ ഭീകരാക്രണത്തില്‍ വീരമൃത്യു വരിച്ചത്. വയനാട് ലക്കിടി സ്വദേശിയായ വി.വി വസന്തകുമാര്‍ ഉള്‍പ്പെടെയുള്ള ധീരസൈനികരുടെ വീരമൃത്യു ഇന്നും ഒരു വിങ്ങലായി ഓരോ ഭാരതീയരുടേയും മനസില്‍ അവശേഷിക്കുന്നുണ്ട്. പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കി 12ാം ദിവസം ഇന്ത്യ നിയന്ത്രണരേഖ കടന്ന് പാകിസ്താനിലെ ബാലക്കോട്ടിലുള്ള ഭീകരപരിശീലന കേന്ദ്രങ്ങള്‍ മിന്നലാക്രമണത്തിലൂടെ തകര്‍ത്തിരുന്നു. വീരസൈനികര്‍ക്ക് രാജ്യത്തിന്റെ ബിഗ് സല്യൂട്ട്

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles