ഇന്ത്യൻ ഭരണഘടന കനത്ത വെല്ലുവിളിനേ രിടുന്നു -മഹേഷ് എം.എൽ.എ
കരുനാഗപ്പള്ളി : ബാബാ സാഹേബ് ഡോ. ബി ആർ അംബേദ്കർ രൂപകൽപ്പന ചെയ്ത ഇന്ത്യൻ ഭരണഘടന ലോകത്തെ തന്നെ മഹത്തായ ഭരണഘടനയാണ്.ഈ ഭരണഘടനയെയും ഡോ.ബി.ആർ അംബേദ്കറേയും ഇല്ലതാ ക്കാനും വിസ്മൃതിയിൽ ആഴ്ത്താൻ ശ്രമിക്കുന്ന സംഘ പരിവാർ ശക്തികളുടെ ശ്രമം ഇന്ത്യയിൽ വില പോകില്ലെന്ന് സി.ആർ മഹേഷ് എംഎൽഎ പ്രസ്താവിച്ചു.ഡോ ബി.ആർ അംബേദ്കറുടെ 133-ാം ജയന്തി ആഘോഷവും ഡോ.ബി.ആർ അംബേദ്കർ സ്റ്റഡി സെന്റർ &ചാരിറ്റബിൾ ട്രസ്റ്റിന്റെ ആറാമത് വാർഷിക ആഘോഷ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്റ്റഡി സെന്റർ പ്രസിഡന്റ് ബോബൻ ജി നാഥ് അധ്യക്ഷത വഹിച്ചു. ചൂളൂർ ഷാനി, എൻ അജയകുമാർ,നീലി കുളം സദാനന്ദൻ, ബി.മോഹൻദാസ്, ആർ സനജൻ, അജി ലൗലാന്റ്, കെ.ശിവദാസൻ, അനില ബോബൻ, സോമ അജി, പ്രേം ഭാസിൻ, മോളി എസ്, ശിവരാജൻ, സജീത, അമ്പിളി ശ്രീകുമാർ, ഹമീദ് കുഞ്ഞ്, അഭിനവ്, എന്നിവർ സംസാരിച്ചു.