Wednesday, December 25, 2024

Top 5 This Week

Related Posts

ഇടുക്കി മുനിയറയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരു വിദ്യാർഥി മരിച്ചു

അടിമാലി : ഇടുക്കി മുനിയറയിൽ വിനോദയാത്രാ സംഘത്തിന്റെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് വിദ്യാർഥി മലപ്പുറം സ്വദേശിയായ വിദ്യാർഥി മരിച്ചു. മലപ്പുറം തിരൂർ ആദവനാട് സ്വദേശി മിൽഹാജാണ് (20)മരിച്ചത്.
്. നാൽപതോളം വിദ്യാർഥികൾക്ക് പരുക്കേറ്റു. വളാഞ്ചേരി റീജനൽ കോളജിലെ വിദ്യാർഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്.

ഞായറാഴ്ച പുലർച്ചെ 1.15 ഓടെയാണ് അപകടം. തിങ്കൾക്കാടിന് സമീപം കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണംവിട്ട ബസ് 70 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. ബസ്സിനടിയിൽ കുരുങ്ങിയ നിലയിലായിരുന്നു മിൽഹാജിന്റെ മൃതദേഹം. പരുക്കേറ്റവരെ നാട്ടുകാരും പോലീസും ചേർന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറത്തു നിന്നും കൊടൈക്കനാൽ സന്ദർശനം കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടയിലാണ് അപകടമുണ്ടായത്. 41 വിദ്യാർത്ഥികളും 3 ബസ് ജീവനക്കാരുമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles