Thursday, January 9, 2025

Top 5 This Week

Related Posts

ഇടുക്കി ജല സംഭരണിക്കുള്ളിൽ തലയോട്ടി

ഇടുക്കി ജല സംഭരണിക്കുള്ളിൽ തലയോട്ടി. ഇന്ന രാവിലെയോടെ “മീന്‍പിടിക്കാനെത്തിയവരാണ് തലയോട്ടി കണ്ടത്. വിവരം അറിഞ്ഞ പോലീസെത്തി തലയോട്ടി കസ്റ്റഡിയിലെടുത്തു.
ഇടുക്കി:അയ്യപ്പൻ കോവിലിൽ ഇടുക്കി അണക്കെട്ടിന്‍റെ സംഭരണിക്കുള്ളിൽ തലയോട്ടി കണ്ടെത്തി. കോടാലിപ്പാറക്കും അയ്യപ്പൻകോവിൽ തൂക്കുപാലത്തിനുമിടക്കാണ് തലയോട്ടി കണ്ടെത്തിയത്. രാവിലെ ഇടുക്കി ജലാശയത്തിൽ മീൻ പിടിക്കാൻ പോയി തിരികെ എത്തിയവരാണ് തലയോട്ടി കണ്ടത്. തുടർന്ന് കട്ടപ്പന പൊലീസ് സ്ഥലത്തെത്തി. തലയോട്ടി ഏറെക്കാലത്തെ പഴക്കമുള്ളതാണെന്നാണ് പ്രാഥമിക പരിശോധനയിൽ മനസ്സിലാക്കിയിരിക്കുന്നത്. മഴക്കാലത്ത് എവിടെ നിന്നെങ്കിലും ഒഴുകി ജലശായത്തിൽ എത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ പരിശോധനകൾക്കായി തലയോട്ടി പൊലീസ് ശേഖരിച്ചിട്ടുണ്ട്. തലയോട്ടിക്ക് ഏറെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles