Friday, January 10, 2025

Top 5 This Week

Related Posts

ഇടുക്കി- ചെറുതോണി ഡാം സഞ്ചാരികൾക്ക് സന്ദർശനാനുമതി

ജില്ലാ ഗോൾഡൻ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഇടുക്കി-ചെറുതോണി ഡാം സഞ്ചാരികൾക്കായി തുറക്കുന്നു. പൊതു അവധി ദിവസങ്ങളിൽ മെയ് 31 വരെ സന്ദർശനാനുമതി ഉണ്ടാവും.
കോവിഡ് പ്രോട്ടോകോൾ പാലിച്ച്, ഗ്രീൻ പ്രോട്ടോകോൾ ഉറപ്പുവരുത്തി, ഡാമിലും പരിസരത്തും മാലിന്യ സംസ്‌കരണം നടത്തുന്നതിന് മതിയായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയും, ഡാമുകളുടെ പരിസരത്ത് താൽക്കാലിക ശുചിമുറി സംവിധാനങ്ങൾ ഒരുക്കിയുമാണ് പ്രവേശനത്തിനു സജ്ജീകരിച്ചിരിക്കുന്നത്. സെക്യൂരിറ്റി ഗാർഡുകളെ അധികമായി നിയമിക്കും. സിസിടിവി ക്യാമറ നിരീക്ഷണം, മെറ്റൽ ഡിറ്റക്ടർ, സുരക്ഷാ സംവിധാനവും ഏർപ്പെടുത്തും.
ഡാമുകൾ സന്ദർശിക്കുന്നതിന് തുറന്നുകൊടുക്കുന്നതിന് അനുവാദം നൽകണമെന്ന് ഇടുക്കി ജില്ലാ കലക്ടർ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കെ.എസ്.ഇ.ബി സർക്കാരിന് ശുപാർശ നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles