Friday, November 1, 2024

Top 5 This Week

Related Posts

ആർ.ടി. ഓഫീസുകളിൽ അഴിമതി ;സത്യസന്ധരും ബലിയാടാകുന്നു

മാനന്തവാടി: ആർ.ടി. ഓഫീസുകൾ കേന്ദ്രീകരിച്ചുള്ള അഴിമതിയുടെ പിന്നാമ്പുറങ്ങളിൽ പ്രവർത്തിക്കുന്നത് ഏജന്റുമാരും ഡ്രൈവിംഗ് സ്‌കൂൾ കൂട്ടുകെട്ടാണെന്നാണ് വസ്തുത. മാനന്തവാടി സബ് ആർ.ടി. ഓഫീസിലെ ഒരു ജീവനക്കാരി കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു. ഓഫീസിലെ മിനിസ്റ്റീരിയൽ വിഭാഗത്തിലെ അഴിമതിക്കു കൂട്ടുനില്ക്കാത്തതിലുള്ള മാനസിക പീഡനമാണ് യുവതി ജീവനൊടുക്കാനിടയാക്കിയതെന്ന ആക്ഷേപം ശ്ക്തമാണ്. എന്നാൽ ഇതോടെ മോട്ടോർ വകുപ്പ് ജീവനക്കാർ എല്ലാം അഴിമതിക്കാരാണെന്ന കാടടച് വെടിവയ്ക്കുന്ന രീതിയിലാണ്് പ്രചാരണം നടക്കുന്നത്. ഇവിടെമാത്രമല്ല എല്ലാ ആർടിഓ ഓഫീസുകളും അഴിമതിക്കാർ ഏറെയുള്ള വകുപ്പാണ്. കൈക്കൂലിക്കാരുടെ ചാകരയാണ് വകുപ്പ്. എന്നാൽ എല്ലായിടത്തും സത്യസന്ധരായ ഉദ്യോഗസ്ഥർ പ്രത്യേകിച്ച് നവ ജീവനക്കാർ നിരവധിയാണ്. പക്ഷേ അഴിമതിക്കാരായ ഉദ്യോഗസ്ഥരും ഏജന്റുമാരും ഡ്രൈവിംഗ് സ്‌കൂളുകാരുമടങ്ങുന്ന സംഘം വകുപ്പിനെ മൊത്തം കെണിയിലാക്കുന്ന പ്രവർത്തനമാണ് നടത്തുന്നത്.

ഡ്രൈവിംഗ് ടെസ്റ്റ് വാഹനങ്ങളുടെ ഫിസിക്കൽ സർട്ടിഫിക്കറ്റ് എന്നിവക്കായി ജനങ്ങളിൽ നിന്നും പിരിച്ചെടുക്കുന്നത് വൻ തുകകളാണ്. ഇത്തരം തുകകള്ർ ചില്പപോല്ർ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ മനസാ വാചാ അറിയാത്തതാകും. പണം ഇവർക്കും ചീത്ത പേര് മൊത്തം മോട്ടോർ വകുപ്പ് ഉദ്യോഗസ്ഥർക്കുമാണ്. ഓരോ ആർ.ടി.ഓഫീസുകൾ കേന്ദ്രീകരിച്ചും ഏജന്റുമാരും ഡ്രൈവിംഗ് സ്‌കൂൾ നടത്തിപ്പുകാരും ഉൾപ്പെട്ട ശക്തമായ അഴിമതി മാഫിയ പ്രവർത്തിക്കുന്നുണ്ട്. എല്ലാതരം അഴിമതിക്കും വഴിവിട്ട നീക്കങ്ങൾക്കും ചുക്കാൻ പിടിക്കുന്നത് ഇക്കൂട്ടരാണ്. അഴിമതിയുടെ ഇടനിലക്കാരായവര്ർ ഇദ്യോഗസ്ഥര്ർക്കു കൈക്കൂലി നല്കാനെന്നു ഗുണഭോക്താക്കളിൽനിന്നു പണം വാങ്ങും. കൈക്കൂലി വാങ്ങാത്ത ഉദ്യോഗസ്ഥരാണെങ്കിലും ഏജന്റ് അവരുടെ പേരിൽ കൈക്കൂലി വാങ്ങി പോക്കറ്റിലാക്കിയിരിക്കും. ഓരോ ആവശ്യങ്ങൾക്കും എത്തുന്ന സാധാരണക്കാരനിൽ നിന്നും ഉദ്യോഗസ്ഥർക്ക് കൊടുക്കാനെന്ന പേരിൽ പിരിച്ചെടുക്കുന്ന തുകയുടെ പാപഭാരം പേറാൻ ജീവനക്കാർ എല്ലാവരും ബാധ്യസ്ഥരാണ്. ഓരോ ആർ.ടി.ഓഫീസ്, സബ് ഓഫീസുകൾ എന്നിവ നിയന്ത്രിക്കുന്ന അഴിമതികൂട്ടുക്കെട്ട് സത്യസന്ധരായ ഉദ്യോഗസ്ഥരുടെ നിലനില്പിനും ഭീഷണിയാണ്്
സർക്കാർ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ടാണ് എല്ലാ ടെസ്റ്റുകളും അതും ക്യാമറക്ക് മുന്നിൽ നടത്തുന്നത് ടെസ്റ്റുകളിലൊന്നും ഇപ്പോൾ കൃത്രിമം സാധിക്കില്ല, പഴയതുപോലെ പാസ്സാക്കി വിടലും സാധ്യമല്ല. ഓൺലൈൻ സംവിധാനവും അഴിമതിയുടെ വ്യാപ്തി കുറച്ചിട്ടുണ്ട്. ജനം പൂർണമായും ഓൺലൈൻ സംവിധാനം ഉപയോഗിക്കാത്തതാണ് അഴിമതിക്കു മറയാക്കി ഒരു വിഭാഗം ഉപയോഗിക്കുന്നത്. ജനങ്ങൾക്ക് അസൗകര്യങ്ങൾ നേരിട്ടാൽ ആർ.ടി.ഒമാരെയും ജോയിൻ ആർ ടി.ഒ മാരെയും നേരിൽ കാണുന്നതിനും തടസ്സമില്ല.

ആർ.ടി..ഓഫീസുകളിലെ അഴിമതി പൂർണ്ണമായും ഇല്ലാതാക്കാൻ ആദ്യം വേണ്ടത് ഏജന്റുമാരും ഡൈവിംഗ് സ്‌കൂളുകാരുമടങ്ങുന്ന / അഴിമതി പൂർണ്ണമായും ഒഴിവാക്കുക എന്നുള്ളത് തന്നെയാണ്.് സംസ്ഥാനത്ത് ആയിരകണക്കിനു പേർ ആർ.ടി.ഓഫീസുമായി ബന്ധപ്പെട്ട് ഏജന്റുമാരായി പ്രവർത്തിക്കുന്നുണ്ട്. ഡ്രൈവിങ് സ്‌കൂളുകളും അനിവാര്യമാണ്. പ്രശ്നം അഴിമതികൂട്ടുകെട്ടാണ്. അത് സത്യസന്ധരായ ഉദ്യോഗസ്ഥരെ ബലിയാടാക്കുന്നു. ഏജന്റുമാരുടെതന്നെ ന്യായമായ ജീവിതമാർഗ്ഗം തകർക്കും വിധം ഭീകരരൂപം പ്രാപിച്ചിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles