Saturday, December 28, 2024

Top 5 This Week

Related Posts

ആർ.ടി.ഒ ഓഫീസ് ജീവനക്കാരിയുടെ മരണം സമഗ്രമായ അന്വേഷണത്തിന് ആവശ്യമുയരുന്നു

മാനന്തവാടി: വടക്കെ വയനാട് സബ് ആർ.ടി.ഒ ഓഫീസ് ജീവനക്കാരി സിന്ധു (42) നെ ഇന്ന് കാലത്താണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ പരാതിയിൽ പറയുന്നു. ഓഫീസിലെ പീഡനത്തെ കുറിച്ച് സൂചന നൽകുന്നതാണ് ആത്മഹത്യാ കുറിപ്പ്
ഇതിനിടെ മാനന്തവാടി ആർ.ടി.ഓഫീസ് ദൈനംദിന പ്രവർത്തനങ്ങൾ പൂർണ്ണമായും കുത്തഴിഞ്ഞതായി പറയപ്പെടുന്നു. ഓഫീസിലെ സീനിയർ സൂപ്രണ്ടും ഒരു ജീവനക്കാരനും തമ്മിൽ കഴിഞ്ഞ ദിവസം നടന്ന തമ്മിൽ തല്ല് റോഡിൽ വരെ കേൾക്കാമായിരുന്നുവത്രെ അഴിമതിയും സാമ്പത്തിക അരാജകത്വവും ഓഫീസിൻ്റെ പ്രവർത്തനത്തെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ടെന്നാണ് പരാതികളുയരുന്നത്. എന്നാൽ ഇത്തരം സംഭവങ്ങൾ അരങ്ങേറുമ്പോഴും ഉയർന്ന ഉദ്യോഗസ്ഥരാരും തിരിഞ്ഞ് നോക്കാറില്ലത്രെ.
ജീവനക്കാർ തമ്മിലുള്ള പോർവിളികൾ പരസ്യമായിട്ടു പോലും ഒരു നടപടിയുണ്ടായിട്ടില്ല. ഓഫീസിലെ ഒരു സീനിയർ സൂപ്രണ്ട് വനിതാ ജീവനക്കാരിയുടെ പെരുമാറ്റത്തിൽ വ്യാപക പരാതികളുണ്ട് ഇവരുടെ മാനസിക സമ്മർദ്ദമാണ് യുവതിയുടെ ആത്മഹത്യക്ക് കാരണമെന്നാണ് സംസാരം സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ഓഫീസ് പ്രവർത്തനത്തെ കുറിച്ചും ഇവിടെ നിന്നും ഉയരുന്ന അഴിമതി ആരോപണങ്ങളെ കുറിച്ചും വിശദമായ അന്വേഷണം വേണമെന്നും സി.പി.എം.സി പി ഐ തുടങ്ങിയ കക്ഷികൾ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles