Friday, December 27, 2024

Top 5 This Week

Related Posts

ആർ. എസ്.പി മണ്ഡലം വാഹന പ്രചരണ ജാഥക്ക് തുടക്കം.

ആർ. എസ്.പി മണ്ഡലം വാഹന പ്രചരണ ജാഥക്ക് തുടക്കം.

കരുനാഗപ്പള്ളി :കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ “തകരുന്ന കേരളം, തഴയ്ക്കുന്ന ഭരണ വർഗ്ഗം” എന്ന മുദ്രാവാക്യമുയർത്തി ആർ.എസ്.പി കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ മണ്ഡലം സെക്രട്ടറി പി. രാജു നയിക്കുന്ന വാഹന പ്രചരണ ജാഥ അഴീക്കൽ ഹാർബറിൽ സംസ്ഥാന കമ്മിറ്റിയംഗം എം.എസ് ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു.ആർ. ഓമനദാസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സി.ഉണ്ണികൃഷ്ണൻ, സി എം ഷെറീഫ്, എ. സോളമൻ , ജി. ശാന്തകുമാർ, കെ.ജെ പ്രസേനൻ, പി.അനിൽ കുമാർ,ശക്തി കുമാർ, എ. സുദർശനൻ , ഗണേഷ് കുമാർ , മിനി തുടങ്ങിയവർ സംസാരിച്ചു. ജയമോൻ സ്വാഗതം പറഞ്ഞു. കേന്ദ്ര കമ്മിറ്റിയംഗം കെ.സിസിലി ജാഥാ ക്യാപ്റ്റന് പതാക കൈമാറി. സ്വീകരണത്തിന് ജാഥാ ക്യാപ്റ്റൻ പി. രാജു നന്ദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles