ലുവ കോമ്പാറയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്‍റെ ഡിക്കിയില്‍ നിന്നും എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വന്‍ കഞ്ചാവ് ശേഖരം പിടികൂടി. ഇതുമായി ബന്ധപ്പെട്ട് നാലുപേരെയും പിടികൂടിയിട്ടുണ്ട്. ആലുവ നൊച്ചിമ കുടിയമറ്റം വീട്ടിൽ കബീർ (38), എടത്തല അൽ അമീൻ ഭാഗത്ത് മുരിങ്ങാശ്ശേരി വീട്ടിൽ നജീബ് (35), വരാപ്പുഴ വെളുത്തേപ്പിള്ളി വീട്ടിൽ മനു ബാബു (31), വടുതല അരൂക്കുറ്റി ചെത്തിപ്പറമ്പത്ത് വീട്ടിൽ നിന്നും ഇപ്പോൾ വരാപ്പുഴ വൈ സിറ്റി ബാറിനു സമീപം താമസിക്കുന്ന മനീഷ് (25), എന്നിവരെയാണ് പിടികൂടിയത്. കിഴക്കമ്പലം ഊരക്കാട് നിന്ന് രണ്ടു കിലോഗ്രാമോളം കഞ്ചാവ് പിടികൂടിയ കേസിന്‍റെ അന്വേഷണത്തിനിടെയാണ് വന്‍ കഞ്ചാവ് ശേഖരം പിടികൂടിയത്. കാറിന്‍റെ ഡിക്കിയില്‍ വിവിധ പായ്ക്കുകളിലായി 80 കിലോയിലധികം വരുന്ന കഞ്ചാവാണ് സൂക്ഷിച്ചിരുന്നത്.
ഊരക്കാട് കേസില്‍ പിടിയിലായവരില്‍ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനയിലാണ് കോമ്പാറയില്‍ നിന്നും കഞ്ചാവ് ശേഖരം പിടികൂടുന്നത്.
എ.എസ്.പി അനൂജ് പലിവാൽ, ഇൻസ്പെക്ടർ വി.എം.കേഴ്സൺ, എസ്.ഐ മാരായ ശാന്തി.കെ.ബാബു, മാഹിൻ സലിം, രാജൻ, എ.എസ്.ഐ മാരായ ഇബ്രാഹിംകുട്ടി, അബു എസ്.സി.പി.ഒ മാരായ സുനിൽ കുമാർ, ഷമീർ, ഇബ്രാഹിംകുട്ടി, ഷെർനാസ്, സി.പി.ഒ മാരായ അരുൺ, വിപിൻ, റോബിൻ എന്നിവരും കഞ്ചാവ് പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.