Saturday, November 2, 2024

Top 5 This Week

Related Posts

ആലപ്പുഴയെ പ്രകമ്പനം കൊള്ളിച്ച് പോപ്പുലർ ഫ്രണ്ട് റാലി

ആലപ്പുഴ: ‘റിപബ്ലിക്കിനെ രക്ഷിക്കുക’ എന്ന മുദ്രാവാക്യവുമായി പോപുലർ ഫ്രണ്ട് ആലപ്പുഴയിൽ നടത്തിയ ജനമഹാ സമ്മേളനത്തിൽ ആയിരങ്ങൾ പങ്കാളിയായി. വോളണ്ടിയർ മാർച്ച്, ബഹുജന റാലി എന്നിവയോടെ നടത്തിയ സമ്മേളനം പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാനത്തെ മുന്നേറ്റം പ്രകടമാക്കുന്നതായിരുന്നു.

ശനിയാഴ്ച വൈകീട്ട് 4.30ന് ആലപ്പുഴ ഇരുമ്പുപാലം ജങ്ഷനിൽ നിന്നാണ് വളണ്ടിയർ മാർച്ച് ആരംഭിച്ചത്. വളണ്ടിയർ മാർച്ചിന് കൊഴുപ്പേകി ബാന്റ് പാർട്ടികളും നിശ്ചലദൃശ്യങ്ങളും അകമ്പടി വാഹനങ്ങളും അണിനിരന്നു. മുൻ നിരയിൽ ഓഫിസേഴ്സ് സംഘമടങ്ങിയ ആദ്യ കേഡറ്റ്,
പിന്നിൽ രണ്ടാമത്തെ കേഡറ്റ് ബാച്ച് തുടർന്ന് ബാക്കിയുള്ള കേഡറ്റ് ബാച്ച് എന്നിങ്ങനെയാണ് അണിനിരന്നത്. വോളണ്ടിയർ മാർച്ചിനു പിന്നിലായി സ്ത്രീകളടക്കം പങ്കെടുത്ത റാലിയും ശ്രദ്ധേയമായി.


ഭരണഘടന സംരക്ഷിക്കുക, ഫാഷിസത്തെ കുഴിച്ചുമൂടുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് റാലിയിലെ പ്രധാന മുദ്രാവാക്യം. പശുവിന്റെയും മറ്റും പേരിൽ പേരിൽ രാജ്യത്ത് അരങ്ങേറിയ കൊലകളെയും, ആർഎസ്എസ് ഭീകരതയും തുറന്നുകാട്ടുന്ന നിശ്ചലദൃശ്യങ്ങൾ ഉൾപ്പെടെ കൈയിലേന്തിയാണ് പ്രവർത്തകർ റാലിയിൽ പങ്കെടുത്തത്.
് ആലപ്പുഴ ബീച്ചിൽ പൊതുസമ്മേളനം പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയർമാൻ ഒ എം എ സലാം ഉദ്ഘാടനം ചെയ്തു. വംശഹത്യ ആഹ്വാനങ്ങൾ മുഴങ്ങുമ്പോൾ മതത്തിന്റെ പേരിൽ മാത്രം ക്രൂരമായ വിവേചനം അരങ്ങ് തകർക്കുമ്പോഴും രാജ്യത്തിനു വേണ്ടി ശബ്ദമുയർത്താൻ ഒരൊറ്റ മതേതര കക്ഷികളേയും കാണുന്നില്ലെന്ന് ഒഎംഎ സലാം പറഞ്ഞു. ബാബരി മസ്ജിദിന്റെ ചരിത്രം ആവർത്തിക്കാനാണ് ജുഡീഷ്യറിയുടെ പിന്തുണയോടെ ഫാഷിസ്റ്റ് ശക്തികൾ ശ്രമിക്കുന്നു. ഇനിയൊരു ബാബരി ആവർത്തിക്കാൻ അനുവദിക്കില്ല. ഹിന്ദുത്വ കലാപകാരികൾ പരാജയപ്പെടുന്നിടത്താണ് പട്ടാളവും ബുൾഡോസറുകളും രംഗപ്രവേശനം ചെയ്യുന്നത്. ബുൾഡോസറുകൾക്ക് കെട്ടിടങ്ങളെ തകർക്കാനാവും. പക്ഷേ ഇന്ത്യൻ ജനതയുടെ നിശ്ചയദാർഢ്യത്തെ തകർക്കാനാവില്ല. ബിജെപി സർക്കാരിന്റെ അന്വേഷണ ഏജൻസികൾ സർക്കാറിനും ഫാസിസ്റ്റുകൾക്കും ഇഷ്ടമില്ലാത്തവരെ അമർച്ച ചെയ്യാനുള്ള കേവലം ഉപകരണങ്ങൾ മാത്രമായി മാറിയിരിക്കുന്നുവെന്നും ഒഎംഎ സലാം പറഞ്ഞു.
ഇന്ത്യൻ ജനത അക്രമി കൂട്ടങ്ങളുടെ മുമ്പിൽ കൈകൂപ്പി നിന്നു രക്ഷതേടുന്ന അവസ്ഥയിൽ നിന്ന് അവരെ അടിച്ചോടിക്കുന്ന അവസ്ഥയിലേക്ക് വളർന്നിരിക്കുന്നു. ഫാഷിസ്റ്റ് കടന്നാക്രമണങ്ങളെ നേരിടാൻ അവർ സജ്ജരായിരിക്കുന്നുവെന്നും സലാം ഓർമിച്ചു.

മൗലാനാ ഉബൈദുല്ല ഖാൻ അസ്മി മുഖ്യാതിഥിയായിരുന്നു. പോപുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. ജനസാഗരത്തെ അഭിസംബോധന ചെയ്ത് മൂവാറ്റുപുഴ അഷ്റഫ് മൗലവി, അഡ്വ. കെ പി മുഹമ്മദ്, വി എം ഫതഹുദ്ദീൻ റഷാദി, പാച്ചല്ലൂർ അബ്ദുൽ സലിം മൗലവി, എ അബ്ദുൽ സത്താർ, എം എസ് സാജിദ്, പി എം ജസീല, പി കെ യഹ്യാ കോയ തങ്ങൾ തുടങ്ങിയവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles