Friday, December 27, 2024

Top 5 This Week

Related Posts

ആലപ്പുഴയുടെ മേഘ പ്രദീപിന് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ.

ആലപ്പുഴ: ജപ്പാനിലെ ടോക്കിയോയിൽ നടന്നുവരുന്ന ഏഷ്യൻ കനോ സ്പ്രിൻ്റ് & ഒളിംപിക് ക്വാളിഫയിംഗ് ചാമ്പ്യൻഷിപ്പിൽ C1.500 മീറ്റർ വിഭാഗത്തിൽ SAl ആലപ്പുഴയുടെ മേഘ പ്രദീപ് വെങ്കല മെഡൽ കരസ്ഥമാക്കി.

ആലപ്പുഴ കൈനകരി സ്വദേശികളായ ശ്രീ. N പ്രദീപിൻ്റേയും ,ശ്രീകലയുടേയും മകളായ മേഘ തൻ്റെ കായിക ജീവിതം ആരംഭിച്ചത് കൈനകരി ഒപ് ലവ് എന്ന ബോട്ട് ക്ലബിലൂടെയാണ്.തുടർന്ന് കഴിഞ്ഞ 7 വർഷമായി സായ് ആലപ്പുഴയിൽ ശ്രീ സിജി കുമാർ ,ശ്രീ.മനോജ് എം.പി, കുമാരി വീർപാൽ കൗർ എന്നീ കോച്ചുകളുടെ കീഴിൽ വിദഗ്ദ്ധ പരിശീലനം തുടർന്നു.
പതിനൊന്ന് വർഷങ്ങൾക്ക് ശേഷമാണ് കേരളത്തിനു് രാജ്യാന്തര നിലവാരത്തിൽ, ക യാകിംഗ് ,സീനിയർ വിഭാഗത്തിൽ ഈ അംഗീകാരം ലഭിക്കുന്നത്.

കഴിഞ്ഞ നാഷണൽ ചാമ്പ്യൻഷിപ്പിൽ അഞ്ചു് സ്വർണ്ണവും ഒരു വെങ്കലവും കരസ്ഥമാക്കിയ മേഘ നിലവിൽ ഇന്ത്യൻ ആർമിയിൽ ഉദ്യോഗസ്ഥയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles