Saturday, January 4, 2025

Top 5 This Week

Related Posts

ആരോഗ്യവും, സൗഹാർദവും ഉദ്ഘോഷിച്ച് പിണ്ടിമന മാരത്തോൺ 2022


കോതമംഗലം : ആരോഗ്യവും, സൗഹാർദവും ഉദ്ഘോഷിച്ചു കൊണ്ട് പിണ്ടിമനയിൽ മാരത്തോൺ സംഘടിപ്പിക്കുന്നു.പിണ്ടിമന പബ്ലിക് ലൈബ്രറിയും ,ടി.വി . ജെ . എം . ഹയർ സെക്കന്ററി സ്കൂളും സംയുക്തമായിട്ടാണ് പിണ്ടിമന മാരത്തോൺ 2022 എന്ന പേരിൽ മെയ്‌ 22 ഞായറാഴ്ച ടി. വി ജെ. എം. ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. തെറ്റായ ജീവിത ശൈലി കാരണമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് പ്രതി വിധിയുണ്ടാക്കാൻ വ്യായാമത്തിലൂടെ സാധിക്കുമെന്നും, ജാതി മത ഭേദമില്ലാതെ മതേതര, സൗഹാർദ കൂട്ടായിമകൾ വർധിപ്പിക്കുന്നതിനും വേണ്ടിയാണ് മത്സരം.
” ആരോഗ്യമാണ് സമ്പത്ത്” എന്ന ആശയം പൊതു ജനങ്ങൾക്കിടയിൽ ബോധവത്കരിക്കുക എന്നതാണ് മരത്തോണിന്റെ മുഖ്യ ലക്ഷ്യം.
ലഹരിക്കടിമപ്പെടുന്ന യുവാക്കൾ, വിവിധ ജീവിത ശൈലി രോഗങ്ങൾ, എന്നിവയെല്ലാം വർദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ ഒരു കായിക സംസ്കാരം വളർത്തിയെടുക്കുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെയാണ് സംഘാടകർ ഈ മാരത്തോൺ സംഘടിപ്പിക്കുന്നത്. പുരുഷന്മാർക്ക് 35 വയസ്സിൽ താഴെ , 35 നും 55 നും ഇടയിൽ , 55 വയസ്സിനു മുകളിൽ എന്നിങ്ങനെമൂന്ന് വിഭാഗവും,
സ്ത്രീകൾക്ക് 35 വയസ്സിന് താഴെയും 35വയസിനു മുകളിലും എന്നിങ്ങനെ രണ്ടു വിഭാഗമായിട്ടാണ് മത്സരം സംഘടിപ്പിക്കുന്നത്. മത്സരത്തിൽ വിജയികളാകുന്ന ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 5000, 3,000, 2000 എന്നിങ്ങനെ ക്യാഷ് അവാർഡ് നൽകുന്നു. 4 മുതൽ 10 വരെ സ്ഥാനക്കാർക്ക് 1000 രൂപ വീതം പ്രോത്സാഹന സമ്മാനവും ഉണ്ട്. 12.9 കിലോ മീറ്റർ ആണ് മത്സരം.കൂടാതെ മൂന്ന് കിലോ മീറ്റർ ഫൺ റണ്ണും നടത്തുന്നു.രെജിസ്ട്രേഷനും, കൂടുതൽ വിവരങ്ങൾക്കും ബന്ധപെടുക : 9349140167,8111805021,9447724363

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles