എടത്വ: കുട്ടനാട് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന 5-ാമത് ശ്രീനാരായണ എവറോളിംഗ് ട്രോഫിക്കു വേണ്ടിയുള്ള ആനപ്രമ്പാൽ ജലോത്സവം പമ്പയാറ്റിൽ ഒക്ടോബർ 2 ന് നടക്കും. ജലോത്സവത്തിന് മുന്നോടിയായുള്ള പതാക ഉയർത്തൽ ചടങ് 28 ന് രാവിലെ 8 മണിക്ക് ആനപ്രമ്പാൽ വാട്ടർ സ്‌റ്റേഡിയത്തിൽ ജലോത്സവ സമിതി ചെയർമാൻ നിർവ്വഹിക്കും. 29 ന് നടക്കുന്ന ട്രോഫി ഘോഷയാത്രയ്ക്ക് മനോഹരൻ വെറ്റിലകണ്ടം നേതൃത്വം നൽകും. ഒക്ടോബർ 2 ന് നടക്കുന്ന ജലോത്സവത്തിൻറെ പൊതു സമ്മേളനം ഉദ്ഘാടനം കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യൻനും,ജലോത്സവം ഉദ്ഘാടനം മന്ത്രി ചിഞ്ചുറാണിയും,ഫ്ളാഗ് ഓഫ് കർമ്മം കൊടിക്കുന്നിൽ സുരേഷ് എം.പി യും നിർവ്വഹിക്കും.
ജലോത്സവ സമിതി ചെയർമാൻ ബിജു പറമ്പുങ്കൽ അദ്ധ്യക്ഷത വഹിക്കും. തോമസ് കെ. തോമസ് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും. ആർ.സി.ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ റെജി ചെറിയാൻ മാസ്ഡ്രിൽ സല്യൂട്ട് സ്വീകരിക്കും.ആനന്ദ് പട്ടമന, ബിഷപ്പ് തോമസ് കെ. ഉമ്മൻ ,സുജിത്ത് തന്ത്രികൾ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. ചടങ്ങിൽ യുവ വ്യവസായി പ്രിനു ശാന്തപ്പനെ ആദരിക്കും.ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജിൻസി ജോളി, തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി. നായർ , ജില്ലാ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ബിനു ഐസക് രാജു എന്നിവർ സംസാരിക്കും.എടത്വാ സി.ഐ അൻവർ എ. സമ്മാനദാനം നിർവ്വഹിക്കും .ജലോത്സവത്തിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ ആണെന്നും, പ്രധാന വെപ്പ് വള്ളങ്ങൾ ഉൾപ്പടെ 25 ഓളം കളിവള്ളങ്ങൾ പങ്കെടുക്കുമെന്നും ജലോത്സവസമിതി ഭാരവാഹികളായ സുനിൽ മൂലയിൽ. പീയൂഷ് പി. പ്രസന്നൻ,ജിനുകുമാർ ശാസ്‌താംപറമ്പ്, അരുൺ പുന്നശ്ശേരിൽ, ഷാജി കറുകത്ര,തോമസുകുട്ടി ചാലുങ്കൽ,എം.ജി. കൊച്ചുമോൻ, കെ.വി. മോഹനൻ എന്നിവർ അറിയിച്ചു.