Friday, December 27, 2024

Top 5 This Week

Related Posts

ആദിവാസി കുടിയിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

കോതമംഗലം : ആദിവാസി കുടിയിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് അംഗങ്ങൾ മാതൃകയായി . ജില്ലയിലെ ആദിവാസി കുടിയിലെ കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിന് സാഹചര്യമൊരുക്കുന്നതിനാണ് ജില്ലയിലെ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് സഹായ മെത്തിച്ചത്.
സ്റ്റുഡന്റ്സ് പോലീസ് കേഡറ്റിന്റെ നേതൃത്വത്തിൽ കുട്ടമ്പുഴ പഞ്ചായത്തിലെ
തലവെച്ച പാറ ആദിവാസി കുടിയിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ്
കമ്മിറ്റി ചെയർമാൻ സിബി കെ എ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഗോപി ബദറാൻ, പഞ്ചായത്ത് മെമ്പർ മേരി കുര്യാക്കോസ്, എസ് പി സി എറണാകുളം അസിസ്റ്റന്റ് നോഡൽ ഓഫീസർ ഷാബു പി എസ്,
ജില്ലാ ഓഫീസ് പ്രതിനിധി പ്രദീപ്കുമാർ,
ഓൾഡ് സ്റ്റുഡൻസ് കേഡറ്റ് സച്ചു, എസ് വി സി ജില്ലാ കോർഡിനേറ്റർ നന്ദന, എന്നിവർ പങ്കെടുത്തു.
ജില്ലയിലെ എസ് വി സി കേഡറ്റുകൾ വിവിധ സ്കൂളുകളിൽ നിന്നും സമാഹരിച്ച പഠനോപകരണങ്ങളാണ് ജില്ലാ സംഘം തലവെച്ച പാറ ആദിവാസി കുടിയിൽ എത്തിച്ചു നൽകിയത്.

പടം: കുട്ടമ്പുഴ പഞ്ചായത്തിലെ തല വെച്ച പാറ ആദിവാസി കുടിയിലെ കുട്ടികൾക്ക് സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് നൽകിയ പഠനോപകരണ വിതരണോദ്ഘാടനം പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സിബി കെ എ നിർവഹിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles