Tuesday, December 24, 2024

Top 5 This Week

Related Posts

ആദിനാട്ട് യുവാവിനെവെട്ടി പരിക്കേൽപ്പിച്ച സംഭവം:രണ്ടാം പ്രതി പിടിയിൽ .

ആദിനാട്ട് യുവാവിനെവെട്ടി പരിക്കേൽപ്പിച്ച സംഭവം:രണ്ടാം പ്രതി പിടിയിൽ .

കരുനാഗപ്പള്ളി :പോലീസിൽ പരാതി നൽകിയതിന്റെ വിരോധത്തിൽ യുവാവിനെവെട്ടി പരിക്കേൽപ്പിച്ച സംഘത്തിലെ രണ്ടാം പ്രതിയെ കരുനാഗപ്പള്ളി പോലീസ്പിടികൂടി. മൈനാഗപ്പള്ളി , കാരൂർക്കടവിൽമരിയാരത്തുകിഴക്കതിൽഷിബു(38) ആണ് പോലീസിന്റെ പിടിയിലായത്. ഒന്നാംപ്രതിയായ ഷംനാസിന് പരാതിക്കാരനായ അസ്ലം ഫിനാൻസായി കാർവിറ്റിരുന്നു. എന്നാൽ ഇയാൾകാറിന്റെഫിനാൻസ്അടയ്ക്കാതായപ്പോൾഅസ്ലം കാർ തിരികെ ലഭിക്കുന്നതിനായി പോലീസിൽ പരാതി നൽകി.ഇതിന്റെ വിരോധത്തിൽ കഴിഞ്ഞ മാസം 4 ന് വൈകുന്നേരം 5 മണിയോടെഷംനാസും ഷിബുവും അടങ്ങിയ സംഘം കൊച്ചാലുംമൂട് ജംഗ്ഷനിൽ വെച്ച്വെട്ടുകത്തി ഉപയോഗിച്ച് വെട്ടുകയുംസോഡാകുപ്പിഉപയോഗിച്ച്തലയിലടിച്ച്പരിക്കേൽപ്പിക്കുകയും ചെയ്തു. തുടർന്ന് കരുനാഗപ്പള്ളി പോലീസ്സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഒന്നാം പ്രതിഷംനാസിനെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. മറ്റ് പ്രതികൾക്കായി പോലീസ് നടത്തിയഅന്വേഷണത്തിൽഷിബുവിനെയും പിടികൂടുകയായിരുന്നു. ഇയാൾ ശാസ്താംകോട്ട, കരുനാഗപ്പള്ളി, ചവറപോലീസ് സ്റ്റേഷനുകളിലായി പത്തൊൻപതോളം കേസിലെ പ്രതിയും , മയക്ക് മരുന്ന് കേസിൽ മൂന്ന് മാസത്തിന് ശേഷം ജയിലിൽ നിന്ന് പുറത്തിറങ്ങിയ ആളാണ് ഷിബു .ഈ കേസിലെ മറ്റുപ്രതികളുംഉടൻപിടിയിലാകുമെന്ന്കരുനാഗപ്പള്ളി എ.സി.പി വി.എസ്. പ്രദീപ്കുമാർ പറഞ്ഞു. കരുനാഗപ്പള്ളിപോലീസ് ഇൻസ്പെക്ടർ ബിജു.വി യുടെ നേതൃത്വത്തിൽ എസ്.ഐശ്രീകുമാർ എ.എസ്.ഐ ഷാജിമോൻ, ഷിബു, സി.പി.ഒ ഹാഷിംഎന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles