Monday, January 27, 2025

Top 5 This Week

Related Posts

ആംകോ ടീ കേരള വിപണിയിലെത്തി

പ്രശസ്തമായ നീലഗിരി കുന്നുകളിൽ വിളയുന്ന രുചികരമായ തേയില ആംകോ ടീ. കേരള വിപണിയിലെത്തി. കോഴിക്കോട് ഹോട്ടൽ സ്വീകിമിൽ നടന്ന ചടങ്ങിൽ കോഴിക്കോട് മുൻ മേയറും എം.എൽഎയുമായ തോട്ടത്തിൽ രവീന്ദ്രൻ പ്രൊഡക്ട് ലോഞ്ചും ലോഗോ പ്രകാശനവും നിർവഹിച്ചു. വ്യത്യസ്തമായ മൂന്നു രുചികളിലാണ് ആംകോ ടീ കേരള വിപണിയിലെത്തുന്നത്. പ്രീമിയം ഡസറ്റ് ടീ, പ്രീമിയം ഗോൾഡ്, ഗ്രീൻ ടീ , എന്നിവയാണ് പ്രഥമ ഘട്ടത്തിൽ വിപണിയിലെത്തിക്കുന്നത്. ആംകോ ടീക്ക്്് വൻകിടക്കാരോടും മത്സരിക്കാനാവുമെന്ന് എം.എൽ എ പറഞ്ഞു.

ചടങ്ങിൽ ഷെറിൻ മാർക്കറ്റിംഗ് എം.ഡി. ഷഹിറ ഷെറിൻ ആദ്യ പ്രെഡക്ട് കിറ്റ് എം.എൽ എയിൽ നിന്നു ഏറ്റുവാങ്ങി. അനീഷ് ബാബു അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി ബാപ്പു ഹാജി, ജില്ലാ ജനറൽ സെക്രട്ടറി ജിജി കെ.തോമസ്, ജില്ലാ ട്രഷറർ വി. സുനിൽകുമാർ എന്നിവർ സംസാരിച്ചു. ഡയറക്ടർ രഞ്ജിത് ഉണ്ണികൃഷ്ണൻ സ്വാഗതവും ഡയറക്ടർ അനൂപ് മാത്യൂ നന്ദിയും പറഞ്ഞു.

രുചിയിലെ വ്യത്യസ്തതയും പേപ്പർ ട്യൂബ് എന്ന പുതുമയോടുള്ള പാക്കിംഗിലും ഡിസൈനിംഗിലുമാണ് ഉല്പന്നം ഉപഭോക്താക്കളിലെത്തുന്നത്. പ്രമുഖ സ്റ്റോക്കിസ്റ്റ് ഷഹിറ ഷെറിനാണ് കേരള വിപണിയിലെ സ്റ്റോക്കിസ്റ്റ്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles