Wednesday, December 25, 2024

Top 5 This Week

Related Posts

അശരണരുടെ ആശാദീപമായ മാർ അത്താനാസിയോസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്തായുടെ ജീവിതം ഒരു പാഠപുസ്തകം.

എടത്വ :ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷനും ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ഹോസ്പിറ്റൽ സ്ഥാപകനുമായ മോറാൻ മോർ അത്താനാസിയോസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്താ വിടവാങ്ങിയത് തലവടി എടത്വ ഗ്രാമങ്ങളെയും കണ്ണീരിലാഴ്ത്തി.അപ്പർ കുട്ടനാട്ടിലെ നിരണത്ത് സാധാരണ കർഷക കുടുംബത്തിലാണ് ജനിച്ചത്.

അന്തർദ്ദേശീയ തലത്തിൽ വ്യാപിച്ചു കിടക്കുന്ന പ്രസ്ഥാനത്തിന്റെ പരമാധ്യക്ഷ൯ ആയിരുന്ന സാഹചര്യത്തിൽ വള്ളംക്കളിയെ ഏറെ സ്നേഹിച്ചിരുന്നതായി ഡോ.ജോൺസൺ വി.ഇടിക്കുള പറഞ്ഞു.
എടത്വയിൽ നടന്ന ആന്റപ്പൻ അമ്പിയായം സ്മാരക ജലോത്സവം ഉദ്ഘാടനം ചെയ്യുവാൻ എത്തിയപ്പോൾ സിനിമാതാരം ഗിന്നസ് പക്റുവിനെ ഉയർത്തി നിലവിളക്ക് കൊളുത്തി തിന് ശേഷം തന്റെ ഒക്കത്ത് ഇരുത്തിയത് ജലോത്സവ പ്രേമികളായ ഏവർക്കും കൗതുകമായി.

തലവടി ചുണ്ടൻ വള്ളം നിർമ്മാണ സമയത്തും സംഘാടകരുടെ ക്ഷണം സ്വീകരിച്ച് എത്തിയിരുന്ന തായി ഡോ.ജോൺസൺ വി.ഇടിക്കുള പറഞ്ഞു.നിരാലംബർക്ക് സ്വാന്തനമേകി ആതുരസേവനരംഗത്ത് നിറസാന്നിദ്ധ്യമായിരുന്ന മെത്രാപ്പോലീത്തയുടെ വിടവാങ്ങൽ സഭയ്ക്ക് നികത്താന്‍ കഴിയാത്ത തീരാനഷ്ടമാണ്. അത്മീയ യാത്ര റേഡിയോ പരിപാടിയിലൂടെ ജന ക്കോടികളുടെ മനസ്സിലിടം പിടിച്ച ഈ അത്മീയ പിതാ വിന്റെ ജീവിതം ലളിതവും സൗമ്യവും ആയിരുന്നു.

പ്രതിസന്ധികളെ വെല്ലുവിളികളായി ഏറ്റെടുത്ത് ദൗത്യനിർവഹണത്തിൽ ദൈവാശ്രയം മാത്രം കൈമുതലാക്കി അശരണർക്ക് ആശാദീപവും ഒരു കാലഘട്ടത്തിന്റെ ശബ്ദവുമായ മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പോലീത്തയുടെ ജീവിതം വരും തലമുറയ്ക്ക് ഒരു പാഠപുസ്തകം കൂടിയാണ്. ആശയത്തിലും ആവിഷ്കാരത്തിലും വൃത്യസ്തമായ തനിമ സൂക്ഷിച്ച വ്യക്തിത്വത്തിന് ഉടമമയും തള്ളപ്പെട്ടവരെയും ഒറ്റപ്പെട്ടവരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും നെഞ്ചോട് ചേർത്ത് പിടിച്ച മെത്രാപ്പോലീത്തയുടെ വേർപാട് വിശ്വാസമൂഹത്തിന് വിശ്വസിക്കാന്‍ പോലും സാധിക്കുന്നില്ലയെന്ന് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവക സെക്രട്ടറിക്കൂടിയായ ഡോ.ജോൺസൺ വി ഇടിക്കുള പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles