Saturday, November 2, 2024

Top 5 This Week

Related Posts

അര നൂറ്റാണ്ടിന്റെ അനുഭവങ്ങളും ഓര്‍മകളും പങ്കുവെച്ച് മാധ്യമ പ്രവര്‍ത്തകരും പൊതു പ്രവര്‍ത്തകരും ഒത്തുകൂടി

തൊടുപുഴ: ഇടുക്കി ജില്ലാ രൂപീകരണ കാലം മുതല്‍ മാധ്യമ- പൊതുരംഗത്തുണ്ടായിരുന്നവര്‍ ഇടുക്കി പ്രസ് ക്ലബ് ഹാളില്‍ ഒത്തുകൂടി ഇന്നലെകളെ വീണ്ടും ഓര്‍ത്തെടുത്തു.ജില്ലാ സുവര്‍ണ ജൂബിലിയുടെ ഭാഗമായി സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറമാണ് മാധ്യമ- പൊതുരംഗത്തുണ്ടായിരുന്നവരെ പങ്കെടുപ്പിച്ച് സംഗമം ഒരുക്കിയത്.ഫോറം ജില്ലാ പ്രസിഡന്റ് ശശിധരന്‍ കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. വീക്ഷണത്തിന്റെ ആദ്യ ലേഖകനായിരുന്ന മുന്‍ എം എല്‍ എ ഇ എം ആഗസ്തി, എല്‍ ഡി എഫ് ജില്ലാ കണ്‍വീനറും ജനയുഗം മുന്‍ ലേഖകനുമായ കെ കെ ശിവരാമന്‍ എന്നിവരടക്കം പങ്കടുത്തവര്‍ ഓര്‍മ്മകളും അനുഭവങ്ങളും പങ്കുവെച്ചു.രാഷ്ട്രിയാഭിപ്രായങ്ങളുടെയും രാഷ്ട്രിയ പ്രവര്‍ത്തകരുടെയും കൂട്ടായ്മ രൂപപ്പെടുന്നതില്‍ ഇടുക്കിയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വലിയ പങ്കുണ്ടെന്ന് ആഗസ്തി പറഞ്ഞു. മാധ്യമ പ്രവര്‍ത്തക പെന്‍ഷന്‍ പദ്ധതിയില്‍ അപാകതകള്‍ ഉണ്ടെങ്കില്‍ അതു പരിഹരിക്കപ്പെടണം. കൃത്യമായി കാലോചിതമായ വര്‍ദ്ധനയോടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പെന്‍ഷന്‍ വിതരണം ചെയ്യുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണം.ജില്ലയുടെ വികസനകാര്യങ്ങളില്‍ മാധ്യമ പ്രവര്‍ത്തകര്‍ അവരുടെ പങ്കു വഹിക്കുന്നുണ്ടോയെന്ന് പുനര്‍ചിന്തനം നടത്തേണ്ട സമയമാണെന്ന് കെ കെ ശിവരാമന്‍ പറഞ്ഞു.കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രഫ. എം ജെ ജേക്കബ്, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരായ എന്‍ സതീഷ്‌കുമാര്‍, എന്‍ ബി ബിജു, സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം പ്രസിഡന്റ് എ മാധവന്‍, സെക്രട്ടറി പഴയിടം മുരളി, ജനതാദള്‍(എസ്) ജില്ലാ പ്രസിഡന്റ് കെ എന്‍ റോയ്,ബി ജെ പി നേതാവ് എം എന്‍ ജയചന്ദ്രന്‍,പി.ഡി ജോസ്,സന്തോഷ് അറക്കല്‍, കെ.അനില്‍, സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം ജില്ലാ സെക്രട്ടറി എം ജെ ബാബു, പ്രസ് ക്ലബ് പ്രസിഡന്റ് സോജന്‍ സ്വരാജ്, സെക്രട്ടറി ജെയ്‌സ് വാട്ടപ്പിളളില്‍, ദീപിക മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ടി സി മാത്യു തുടങ്ങിയവര്‍ സംസാരിച്ചു. സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം മുന്‍ ജില്ലാ പ്രസിഡന്റ് ജെയിംസ് പന്തക്കല്‍ സ്വാഗതവും സംസ്ഥാന കമ്മിറ്റിയംഗം എം കെ പുരുഷോത്തമന്‍ നന്ദിയും പറഞ്ഞു. ജില്ലയില്‍ ജോലി ചെയ്ത മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഉപഹാരവും നല്‍കി

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles