Friday, December 27, 2024

Top 5 This Week

Related Posts

അയോഗ്യനാക്കിയാലും ജയിലിലടച്ചാലും ഇന്ത്യയിലെ ജനങ്ങൾക്കുവേണ്ടി ശബ്ദിച്ചുകൊണ്ടേയിരിക്കും. രാഹുൽ ഗാന്ധി

ബി.ജെ.പി ജനങ്ങളെ ഭിന്നിപ്പിക്കുകയും തമ്മിലടിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുമ്പോൾ ഞാൻ ജനങ്ങളെ ഒന്നിപ്പിക്കുകയാണ് ചെയ്യുന്നതെന്ന്്് രാഹുൽ ഗാന്ധി. ഈ രാജ്യത്തെ എല്ലാ ജാതിക്കാരെയും മതക്കാരെയും ബഹുമാനിക്കുന്നയാളാണ് ഞാൻ. നിങ്ങൾക്ക് (ബി.ജെ.പിക്ക്) ചെയ്യാനാവുന്ന ഏത് പൈശാചികതയും ചെയ്‌തോളൂ, പക്ഷേ ഞാൻ എല്ലാവരോടും -നിങ്ങളോട് പോലും- കരുണയും ആർദ്രതയും ഉള്ളയാളായിരിക്കും. നിങ്ങളും ഞാനും പ്രതിനിധീകരിക്കുന്നത് ഇന്ത്യയെ കുറിച്ചുള്ള രണ്ട് വീക്ഷണങ്ങളാണ്. എന്നെ അയോഗ്യനാക്കിയാലും ജയിലിലടച്ചാലും എന്റെ വീട് കവർന്നെടുത്താലും വയനാട്ടിലെയും ഇന്ത്യയിലെയും ജനങ്ങൾക്കുവേണ്ടി ഞാൻ ശബ്ദിച്ചുകൊണ്ടേയിരിക്കും. നാലുവർഷംമുമ്പ് ഇവിടെ വന്നപ്പോൾ തെരഞ്ഞെടുപ്പിന് പതിവിൽനിന്ന് വ്യത്യസ്തമായ പ്രചാരണമായിരുന്നു നടത്തിയത്. എന്റെ കുടുംബത്തിലേക്ക് ഇറങ്ങിവന്ന പ്രതീതിയായിരുന്നു. നിങ്ങളുടെ സഹോദരൻ, മകൻ എന്ന നിലയിലാണ് എന്നെ സ്വീകരിച്ചത്. ആ സ്‌നേഹം ഞാൻ ഒരി്ക്കലും മറക്കില്ല.

ബി.ജെ.പിക്ക് എന്റെ എം. പി സ്ഥാനം എടുത്ത് കളയാനായേക്കാം. എന്നെ ജയിലിലടക്കാൻ കഴിഞ്ഞേക്കാം. എന്നാൽ, വയനാടിന്റെ ജനങ്ങളെ പ്രതിനിധീകരിക്കുന്നതിൽനിന്ന് അവർക്ക് തടയാൻ കഴിയില്ല. എം.പി.ആയാലും അല്ലെങ്കിലും മെഡിക്കൽ കോളജ്, രാത്രിയാത്ര അനുമതി, ബഫർ സോൺ ഭീഷണി എല്ലാ വിഷയത്തിലും ഞാൻ വയനാട്ടിലെ ജനങ്ങളോടൊപ്പം ഉണ്ടാകും. പാർലമെന്റിൽ ഞാൻ പ്രധാന മന്ത്രിയോട്് ചില ചോദ്യങ്ങൾ ചോദിച്ചു. പ്രധാന മന്ത്രി മോദിജി അദാനിയും തമ്മിലുള്ള ബന്ധമെന്താണ്. ലോക സമ്പന്നരിൽ 609-ാം സ്ഥാനത്തായിരുന്ന അദാനി എങ്ങനെയാണ് 2-ാം സ്ഥാനത്തെത്തിയതെന്ന് ഞാൻ ചോദിച്ചു. അദാനിക്ക് വേണ്ടി ഇസ്രായേലുമായി ഉണ്ടാക്കിയ സൈനിക ഇടപാടുകൾ കൈമാറ്റം ചെയ്തതെന്നു ചോദിച്ചു.. വിമാനത്താവളം അദാനിക്ക് കൈവശപ്പെടുത്താൻ കഴിയും വിധം നിയമ ഭേദഗതി ചെയ്തു. ഇന്ത്യൻ പ്രധാന മന്ത്രി എങ്ങനെയാണ് ഈ വളർച്ചയ്ക്ക് സഹായിച്ചതെന്നും ചോദിച്ചു. പ്രധാന മന്ത്രി മറുപടി പറഞ്ഞില്ല. അവർ പാർലമെന്റിൽ ബഹളം ഉണ്ടാക്കി. അവർ വ്യക്തിപരമായി വിമർശിച്ചു. മറുപടി പറയാനുളള എന്റെ അവകാശം നിഷേധിച്ചു. ചോദ്യം അവരെ അസ്വസ്ഥരാക്കി. പിന്നീട് എന്നെ അാവർ പാർലമെന്റിൽനിന്ന് തന്നെ പുറത്താക്കി.

ഞാൻ നിരവധി വർഷമായി ബി.ജെ.പിക്കെതിരെ ആശയപരമായ പോരാട്ടത്തിലാണ്. അവർക്ക് അവരുടെ എതിരാളിയെ മനസ്സിലാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല, ഒരുതരത്തിലും ഭയപ്പെടുന്നവനല്ല അവരുടെ എതിരാളി. എന്റെ വീട്ടിലേക്ക് പൊലീസിനെ അയച്ചാൽ ഞാൻ പരിഭ്രാന്തനാകുമെന്നും എന്റെ വീട് പിടിച്ചെടുത്താൽ ഞാൻ അസ്വസ്ഥനാകുമെന്നുമാണ് അവർ കരുതുന്നത്. എന്റെ സഹോദരി നിങ്ങളോട് വിശദീകരിച്ചിട്ടുണ്ട്. ബിജെപി രാജ്യത്തെ ജനങ്ങളെ വിഭജിക്കുന്നു. തമ്മിലടിപ്പിക്കുന്നു, ഭീഷണിപ്പെടുത്തുന്നു. ബിജെപിയടെ എന്നോടുളള പെരുമാറ്റം കാണുമ്പോൾ ഞാൻ ശരിയുടെ പാതയിലാണെന്നു മനസ്സിലാക്കുന്നു. എന്തു വന്നാലും ഞാൻ എന്റെ ലക്ഷ്യം നേടുന്നതിനായി മുന്നോട്ടുപോകും. ഈ അയോഗ്യത ഞാൻ യോഗ്യതയായി കാണുന്നതായും രാഹുൽ ഗാന്ധി പറഞ്ഞു. രാഹുൽ ഗാന്ധിക്കും സഹോദരി പ്രിയങ്ക ഗാന്ധിക്കും കല്പ്പറ്റയിൽ ഗംഭീര സ്വീകണമാണ് ഒരുക്കിയത്. റോഡ് ഷോയിൽ ആയിരങ്ങൾ പങ്കെടുത്തു.

എം.ഷാഹുൽ ഹമീദ്‌
എം.ഷാഹുൽ ഹമീദ്‌https://www.malanaduvartha.com
മാധ്യമ പ്രവർത്തകനാണ്. സാമൂഹ്യഹ്യ-രാഷ്ട്രീയ വിഷയങ്ങളിൽ വിവിധ ഓൺലൈൻ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതുന്നു. ദീപിക,മംഗളം, ദേശാഭി മാനി പത്രങ്ങളിൽ റിപ്പോർട്ടറായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles