തിരുവനന്തപുരം : ഓപ്പറേഷൻ ഓവർ ലോഡ് എന്ന പേരിലാണ് പരിശോധന തുടങ്ങിയത്. ജി.എസ്.ടി വെട്ടിച്ച് ചരക്കുകൾ കടത്തുകയും, ക്വാറികളിൽ നിന്നും അമിത ഭാരം കയറ്റി വാഹനങ്ങൾ പോകുന്നതായുള്ള വിവരത്തെ തുടർന്നായിരുന്നു വിജിലൻസ് പരിശോധന. വിവിധ ജില്ലകളിലുമായി 70 ലക്ഷം രൂപ വിവിധ വാഹനങ്ങൾക്ക് പിഴ ചുമത്തിയിട്ടുണ്ട്. അമിത ഭാരം കയറ്റി വന്ന 240 വാഹനങ്ങളും, മൈനിങ് ആൻഡ് ജിയോളജി പാസ്സിലാത്ത 104 വാഹനങ്ങളും, ജി എസ് ടി വെട്ടിപ്പ് നടത്തിയ 46 വാഹനങ്ങളും വിജിലൻസ് പിടികൂടി. അമിതഭോരം കയറ്റിയ ടിപ്പറുകൾ, ടോറസ് എന്നിവയിലായിരുന്നു വിജിലൻസിൻ്റെ മിന്നൽ പരിശോധന. ഓപ്പറേഷൻ ഓവർലോഡിൻ്റെ ഭാഗമായി കോട്ടയം എൻഫോഴ്സ്മെന്റ് ആർടിഒ ഓഫീസിൽ കണ്ടെത്തിയത് ലക്ഷങ്ങളുടെ കോഴ ഇടപാടാണ്. തെള്ളകത്തെ എൻഫോഴ്സ്മെന്റ് ആർടിഒ ഓഫീസിൽ മൂന്ന് എംവിഐമാർ പ്രതിമാസം മൂന്നു ലക്ഷം രൂപ വരെ കൈക്കൂലി വാങ്ങി എന്നതിന്റെ തെളിവ് വിജിലൻസിന് കിട്ടി.
Top 5 This Week
Related Posts
അമിത ഭാരം കയറ്റിയും, നികുതി വെട്ടിച്ചും ചരക്കുകൾ കടത്തി വാഹനങ്ങൾക്കെതിരെ നടപടിയുമായി വിജിലൻസ്
