Friday, November 1, 2024

Top 5 This Week

Related Posts

അബ്ദുൽ നാസർ മഅ്ദനിക്ക് ചികിത്സക്കായി മൂന്നു മാസം കേരളത്തിൽ തങ്ങാൻ സുപ്രിം കോടതി അനുമതി

ന്യൂഡൽഹി: പി.ഡി.പി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനിക്ക് മൂന്നു മാസം കേരളത്തിൽ തങ്ങാൻ സുപ്രിം കോടതി ഉപാദികളോടെ അനുമതി നല്കി. ജൂലൈ 10 വരെ 84 ദിവസത്തേക്കാണ് സുപ്രിംകോടതി അനുമതി നൽകിയിരിക്കുന്നത്. കോടതി ഉത്തരവ് ഇറങ്ങിയ ഉടൻ തന്നെ മഅ്ദനിക്ക് കേരളത്തിലേക്ക് വരാം. മുതിർന്ന അഭിഭാഷകനായ കപിൽ സിബലാണ് മഅ്ദനിക്കു വേണ്ടി സുപ്രിംകോടതിയിൽ ഹാജരായത്. ഇളവനുവദിച്ചാൽ മഅ്ദനി എങ്ങോട്ടും രക്ഷപെടില്ലെന്ന് സിബൽ കോടതിയെ അറിയിച്ചു.

ബംഗളുരു സ്‌ഫോടനക്കേസിൽ പ്രതി ചേർക്കപ്പെട്ട മഅ്ദനി 4 വർഷക്കാലം ജയിലിലായിരുന്നു. 2014 മുതൽ ജാമ്യം കിട്ട് വീ്ട്ടുതടങ്കലിലാണ്. മഅദനി തീവ്രവാദിയാണെന്നും, ജാമ്യ ഇളവ് നൽകിയാൽ ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്നും, നിരോധിക സംഘടനകളുടെ നേതാവാണെന്നും മഅ്ദനിയുടെ ഹർജിയെ എതിർത്തുകൊണ്ട് കർണാടക സർക്കാർ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. മഅ്ദനി സ്ഥിരം കുറ്റവാളിയാണെന്നായിരുന്നു കർണാടക ഭീകരവിരുദ്ധ സെല്ലും വാദിച്ചു. സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് കേസുണ്ടെന്നുമാണ് കർണാടക ഭീകരവിരുദ്ധ സെൽ സുപ്രിംകോടതിയിയെ അറിയിച്ചത്.
എന്നാൽ, തനിക്ക് ഒരു ഭീകര സംഘടനയുമായി ബന്ധമില്ലെന്നും പ്രതി ചേർത്തിരിക്കുന്നത് ഗൂഢാലോചന കേസിൽ മാത്രമാണെന്നും വ്യക്തമാക്കി മഅ്ദനി കോടതിയിൽ മറുപടി സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. വർഷങ്ങളായി കർണാടകയിൽ ജാമ്യത്തിലായിരുന്നു മഅ്ദനി. ഇതുവരെ ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടില്ല. കർണാടകയിൽ നിന്ന് ചെയ്യാൻ കഴിയാത്ത എന്ത് കാര്യമാണ് കേരളത്തിൽ പോയി ചെയ്യുക. മുമ്പ് മറ്റൊരു കേസിൽ എട്ടരവർഷം തടവിലാക്കിയിരുന്നെങ്കിലും പിന്നീട് അദ്ദേഹത്തെ നിരപരാധിയെന്ന് കണ്ട് വിട്ടയയ്ക്കുകയായിരുന്നു. ഈയൊരു സാഹചര്യം കൂടി കണക്കിലെടുക്കണം ഇതായിരുന്ന കബിൽ സിബലിന്റെ വാദം

വൃക്കരോഗത്തിനുൾപ്പെടെയുള്ള ചികിത്സയ്ക്കായി കേരളത്തിലേക്ക് പോവണമെന്നും അസുഖബാധിതനായ പിതാവിനെ കാണണം എന്നുമുള്ള വാദം കോടതി അംഗീകരിക്കുകയായിരുന്നു. കർണാടക പൊലീസിന്റെ നിരീക്ഷണത്തിലും മേൽനോട്ടത്തിലുമായിരിക്കും മഅ്ദനിയെ കൊണ്ടുപോവേണ്ടത്. വിചാരണയുമായി ബന്ധപ്പെട്ട് എപ്പോൾ വിളിച്ചാലും കർണാടകയിൽ എത്തണമെന്നും വ്യവസ്ഥയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles