Friday, December 27, 2024

Top 5 This Week

Related Posts

അഫ്ഗാൻ പ്രൊഫസറെ താലിബാൻ അറസ്റ്റ് ചെയ്തു

കാബൂളിൽ താലിബാൻ ഏർപ്പെടുത്തിയ വിദ്യാഭ്യാസ നിരോധനത്തിനെതിരെ ശക്തമായി പ്രതികരിച്ച അഫ്ഗാനിസ്ഥാനിലെ യൂണിവേഴ്സിറ്റി പ്രൊഫസർ അറസ്റ്റിലായി.

വ്യാഴാഴ്ച സൗജന്യ പുസ്തകങ്ങൾ വിതരണം ചെയ്യുന്നതിനിടെയാണ് പ്രൊഫ. ഇസ്മായിൽ മഷലിനെ അറസ്റ്റ് ചെയ്തത്.

സർവകലാശാലകളിൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിന് വിലക്കേർപ്പെടുത്തിയ താലിബാൻ നടപടിക്കെതിരെ പ്രതിഷേധിച്ച് ടെലിവിഷനിൽ തത്സമയം തന്റെ അക്കാദമിക് റെക്കോർഡുകൾ കീറിക്കളഞ്ഞതിന് ശേഷം അദ്ദേഹം പ്രശസ്തി ആർജിച്ചിരുന്നു.

37 കാരനായ പ്രൊഫ മഷലിനെതിരെ പ്രകോപനപരമായ പ്രവർത്തനങ്ങൾ നടത്തി എന്ന് ആരോപിച്ചായിരുന്നു താലിബാന്റെ അറസ്റ്റ്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles