Friday, December 27, 2024

Top 5 This Week

Related Posts

അപകടത്തിൽ മരിച്ച ഒമ്പതുപേരെയും തിരിച്ചറിഞ്ഞു

അഞ്ച് പേർ വിദ്യാർത്ഥികളും ഒരാൾ അധ്യാപകനും മൂന്ന് പേർ കെഎസ്ആർടിസി യാത്രക്കാരുമാണ് മരിച്ചത്.

പാലക്കാട് വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസും കെഎസ്ആർടിസിൽ ഇടിച്ച് അപകടത്തിൽ മരിച്ച ഒൻപത് പേരെ തിരിച്ചറിഞ്ഞു. അഞ്ച് പേർ വിദ്യാർത്ഥികളും ഒരാൾ അധ്യാപകനും മൂന്ന് പേർ കെഎസ്ആർടിസി യാത്രക്കാരുമാണ്.

സ്‌കൂളിലെ അധ്യാപകനായ വിഷ്ണു വി.കെ.(33) ,വിദ്യാർഥികളായ അഞ്ജന അജിത് (16),ഇമ്മാനുവൽ.സി.എസ് (16),ക്രിസ് വിന്റർ ബോൺ തോമസ് (16),ദിയ രാജേഷ് (16),എൽനാ ജോസ് (15), കെ.എസ്.ആർ.ടി.സിയിലെ യാത്രക്കാരായ രോഹിത് രാജ് (24 ),അനൂപ് (24), ദീപു (25) എന്നിവരാണ് മരിച്ചത്

പാലക്കാട് വടക്കഞ്ചേരിയിലാണ് ടൂറിസ്റ്റ് ബസ്സ് കെ.എസ്.ആർ.ടി സി ബസ്സിലിട്് അപകടം. പരിക്കേറ്റവരിൽ നാല് പേരുടെ നില ഗുരുതരമാണ്.എറണാകുളം മുളന്തുരുത്തി മാർ ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്ന് ഊട്ടിയിലേക്ക് പുറപ്പെട്ട ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. 37 വിദ്യാർത്ഥികളും 5 അധ്യാപകരും 2 ബസ്സ് ജീവനക്കാരുമാണ് ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത്.
ദേശീയപാതയിൽ പാലക്കാട് വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലത്തിന് ബുധനാഴ്ച രാത്രി 11 മണിയോടെയാണ് അപകടം.

കൊട്ടാരക്കരയിൽനിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്നു കെ.എസ്.ആർ.ടി.സി ബസ്. ടൂറിസ്റ്റ് ബസ് മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്ത് ഈ സൈഡിലൂടെ കയറി വന്ന്് കെ.എസ്.ആർ.ടി.സി ബസിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ചതുപ്പ് നിലത്തിലേക്ക് മറിയുകയായിരുന്നു,
സ്ഥലത്തെത്തിയ പോലീസും നാട്ടുകാരും അഗ്‌നിരക്ഷാസേനയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ബസ് ക്രെയിനുപയോഗിച്ച് ഉയർത്തിയാണ് ബസ്സിന് അടിയിൽപ്പെട്ടവരെ രക്ഷിച്ചത്.

പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മറ്റു വിദ്യാർഥികളുടെ നില ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles