Wednesday, January 1, 2025

Top 5 This Week

Related Posts

അന്യായമായിപോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്ത സംഭവം: പോലീസ് സ്റ്റേഷനിലേക്ക് പൗരസമതിയുടെ മാർച്ച്.

അന്യായമായിപോലീസ്കാരെ സസ്‌പെന്റ് ചെയ്ത സംഭവം: പോലീസ് സ്റ്റേഷനിലേക്ക് ്് പൗരസമതിയുടെ മാർച്ച്.

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിലെ എസ് .എച്ച്. ഒ, ഉൾപ്പെടെ നാല് പോലീസ് ഉദ്യോഗസ്ഥരെ അന്യായമായി സസ്പെന്റ് ആഭ്യന്തര വകുപ്പിന്റെ നടപടി പിൻവലിക്കണം എന്നാവിശ്വപ്പെട്ട് കൊണ്ട്  കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിലേക്ക് പൗരസമതിയുടെ നേതൃതത്തിൽ പ്രതിഷേധമാധർച്ചും ധർണ്ണയും നടത്തി.
ഹൈസ്ക്കൂൾ ജംഗ്‌ഷനിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം ലാലാജി ജംഗ്ഷൻ വഴി പോലീസ് സ്റ്റേഷന് മുന്നിൽ സമാപിച്ചു. തുടർന്ന്ധർണ്ണ മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജു പാഞ്ചജന്യം ഉദ്ഘാടനം ചെയ്തു.പൗരസമിതി കൺവീനർ ബി.ആർ ഇർഷാദ് അധ്യക്ഷത വഹിച്ചു.
പൗരസമിതി പ്രസിഡൻറ് മുനമ്പത്ത് ശിഹാബ് മുഖ്യപ്രഭാഷണം നടത്തി. ജീവകാരുണ്യ പ്രവർത്തകരായ രാധാകൃഷ്ണപിള്ള, കെ. കെ. രവി,ആദിനാട്‌ ഷാജി, ജയൻ അമൃത,പൊടിമോൻ നീലിമ, പി.ആർ. വിശാന്ത്,അനിയൻ വിളയിൽ,അജി ലൗലാന്റ്,ലൈല,ജയശ്രീ, സുമ മേഴ്സി . അയ്യപ്പദാസ്എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles