ഗ്രാഡുവേഷൻ സെറിമണി വേണു രാജാമണി ഐഎഫ്്എസ് ഉദ്ഘാടനം ചെയ്തു
മുവാറ്റുപുഴ : അന്നൂർ ഡെന്റൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ 2016-2017 ബി.ഡി.എസ്. വിദ്യാർത്ഥികളുടെ ”ഗ്രാഡുവേഷൻ സെറിമണി” നടത്തി. കോളേജ് അങ്കണത്തിൽ നടന്ന പരിപാടി മുൻ അംബാസിഡറും, കേരള ഗവൺ മെന്റിന്റെ ‘എക്സ്റ്റേണൽ കോ ഓപ്പറേഷൻ സ്പെഷ്യൽ ഓഫീസറുമായ’ വേണു രാജാമണി, ഐ.എഫ്.എസ്. ഉദ്ഘാടനം ചെയ്തു.
വേൾഡ് ഫെഡറേഷൻ ഓഫ് മെന്റൽ ഹെൽത്ത്, ഏഷ്യ പസഫിക് മേഖലയുടെ വൈസ് പ്രസിഡന്റായ ഡോ. റോയി എബ്രഹാം കള്ളിവയലിൽ വിശിഷ്ട അതിഥിയായിരുന്നു. കോളേജ് അഡ്മിനിസ്ട്രേറ്റീവ് ചെയർമാൻ അഡ്വ. ടി. എസ്. റഷീദിന്റെ അധ്യക്ഷത വഹിച്ചു. കോളേജ് മാനേജിങ് കമ്മിറ്റി ചെയർമാൻ ടി.എസ് .നൂഹ്, ഡയറക്ടർ ടി. എസ്. ബഷീർ, ഡയറക്ടർ ടി. എസ്. ബിന്യാമിൻ, പ്രിൻസിപ്പാൾ ജിജു ജോർജ് ബേബി, വൈസ് പ്രിൻസിപ്പൽ ഡോ. ലിസ ജോർജ് തുടങ്ങിയവർ സംസാരിച്ചു
സ്റ്റുഡന്റസ് ഡീൻ ഡോ. ജോസ് പോളിന്റെ നേതൃത്ത്വത്തിൽ 58 യുവ സർജൻമാർ സത്യപ്രതിജ്ഞ ചെയ്തു.
നാക് ബി പ്ലസ് പ്ലസ് അക്രിഡിറ്റേഷൻ ലഭിച്ചിട്ടുള്ള സംസ്ഥാനത്തെ ഏക ഡെന്റൽ കോളേജ് ആണ് മൂവാറ്റുപുഴയിലെ അന്നൂർ ഡെന്റൽ കോളേജ്