പായിപ്ര കവല സബൈൻ- ജംഗ്ഷൻ – പള്ളിപ്പടി എം.സി. റോഡ് ഗതാഗത ക്കുരുക്ക് അനധികൃത പാർക്കിങ് തുടങ്ങിയ വിഷയങ്ങളിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് വെൽഫെയർ പാർട്ടി പായിപ്ര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുവാറ്റുപുഴ ട്രാഫിക് പോലീസ് എസ് ഐ ക്ക് നിവേദനം നൽകി. വർധിച്ചു വരുന്ന അപകടങ്ങൾക്ക് തിരക്കേറിയ സ്ഥലങ്ങളിൽ പോലീസ് എയ്ഡ് പോസ്റ്റും നോ പാർക്കിങ് ബോർഡ് ആവശ്യമായ സ്ഥലങ്ങളിൽ അത് സ്ഥാപിച്ച് ഗതാഗത ക്കുരുക്കിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു.
ഈ പ്രശ്നത്തിന് ശാഷ്വദ പരിഹാരം കാണണമെങ്കിൽ ജില്ലാ ട്രാഫിക് കമ്മീഷൺർക്കും, ജില്ലാ പോലീസ് മേധാവിക്കും പരാധി നൽകണമെന്ന് ട്രാഫിക് എസ്. ഐ. പറഞ്ഞു. പായിപ്ര കവലയിലെ ഗതാഗത പ്രശ്ന പരിഹാരത്തിന് പരിഹാര നിർദ്ദേശമായി ബന്ധപ്പെട്ട ആളുകളെ വിളിച്ചു ചേർത്ത് യോഗം ചേരാൻ പഞ്ചായത്ത് പ്രസിഡന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എസ്.ഐ. പറഞ്ഞു. പാർട്ടി സെക്രട്ടറി നാസർ ഹമീദ് നിവേദനം നൽകി. അൻവർ ടി. യു, സലാം ആക്കോത്ത്, ഇല്യാസ് കെ. വൈ., നൗഷാദ് പ്ലാമൂട്ടിൽ തുടങ്ങിയവർ സംഘത്തിൽ* ഉണ്ടായിരുന്നു.