Monday, January 27, 2025

Top 5 This Week

Related Posts

അധ്യാപകൻ മൺവെട്ടികൊണ്ട് നാലാം ക്ലാസ്സുകാരനെ അടിച്ചുകൊന്നു

മംഗളൂരു: അധ്യാപകന്റെ മൺവെട്ടി കൊണ്ട് അടിയേറ്റ നാലാം ക്ലാസ് വിദ്യാർഥി മരിച്ചു. ഗഡഗ് നർഗുണ്ട് ഹദാലി ഗ്രാമത്തിൽ ആദർശ് പ്രൈമറി സ്‌കൂളിലെ ഭരത് ബർക്കരെ (9) ആണ് മരിച്ചത്. അടിച്ച ശേഷം ബാൽക്കണിയിൽനിന്നു താഴേക്കിട്ടതായും പറയുന്നു. സംഭവത്തിൽ അധ്യാപകൻ മുത്തപ്പ ഹഡഗലിക്കെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. ഇയാൾ ഒളിവിലാണ്. അക്രമത്തെ ചോദ്യം ചെയ്ത ഇതേ സകൂളിലെ അധ്യാപികയായ കുട്ടിയുടെ മാതാവ് ഗീതയേയും അധ്യാപകൻ മർദ്ദിച്ചതായ പരാതി ഉണ്ട്.
കുഴഞ്ഞുവീണ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാായില്ല. ശനിയാഴ്ചയാണ് കുട്ടി അക്രമത്തിനിരയായത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles