Friday, January 10, 2025

Top 5 This Week

Related Posts

അധ്യാപകദിനം oഗുരുശ്രേഷ്ടാപുരസ്കാരം,ജി.കോമളവല്ലിടീച്ചറിന് .

ഗുരു ശ്രേഷ്ടാപുരസ്കാരം ജി.കോമളവല്ലിടീച്ചറിന് .

കരുനാഗപ്പള്ളി :ഇന്ത്യയുടെ പ്രഥമ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയുമായ ഡോ.എസ് രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 അധ്യാപക ദിനത്തോടനുബന്ധിച്ച് ഡോ.ബി.ആർ അംബേദ്കർ സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ ഗുരു ശ്രേഷ്ടാ പുരസ്കാരം ജി കോമളവല്ലി അമ്മ ടീച്ചറിന് കരുനാഗപ്പള്ളി  നഗരസഭ ചെയർമാൻ കോട്ടയിൽ രാജു നല്കി.ചടങ്ങിൽ ഡോ.ബി ആർ അംബേദ്കർ സ്റ്റഡി സെന്റർ ചെയർമാൻ ബോബൻ ജി നാഥ് അധ്യക്ഷത വഹിച്ചു. പുരസ്കാര ജേതാവ്  കോമളവല്ലി അമ്മ ടീച്ചർ കരുനാഗപ്പള്ളി ഇടക്കുളങ്ങര മുസ്ലീം എൽ പി സ്കൂളിൽ 31 വർഷം സേവനം അനുഷ്ടിച്ചിട്ടുണ്ട്. കോൺഗ്രസ്‌ ബ്ലോക്ക് പ്രസിഡന്റ് എൻ. അജയകുമാർ ടീച്ചറിന്റെ മകൻ ആണ് .

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles