Thursday, December 26, 2024

Top 5 This Week

Related Posts

അട്ടപ്പാടി മധു വധക്കേസില്‍ എഫ്.ഐ. ആര്‍ മാനുവലായി രേഖപ്പെടുത്തിയത് വൈദ്യുതി ഇല്ലാത്തതിനാലാണെന്ന പ്രോസിക്യൂഷന്‍ വാദത്തിനു തിരിച്ചടി.

പാലക്കാട്.അട്ടപ്പാടി മധു വധക്കേസില്‍ എഫ് ഐ ആര്‍ മാനുവലായി രേഖപ്പെടുത്തിയത് വൈദ്യുതി ഇല്ലാത്തതിനാലാണെന്ന പ്രോസിക്യൂഷന്‍ വാദത്തിനു തിരിച്ചടി.വൈദ്യുതി പോയാലും പ്രവര്‍ത്തനക്ഷമമായ മൂന്ന് ജനറേറ്ററുകളും ബാറ്ററികളും ഉള്‍പ്പെടെയുള്ള ആധുനീക സജ്ജീകരണങ്ങള്‍ അഗളി പൊലീസ് സ്റ്റേഷനിലുണ്ടെന്ന് കോടതിയില്‍ ഹാജരാക്കിയ പ്രോപ്പര്‍ട്ടി റജിസ്റ്റര്‍ ചൂണ്ടിക്കാട്ടി പ്രതിഭാഗം വാദിച്ചു.

മധു വധക്കേസ് സി .സി. ടി. എന്‍. എസ് ആയി റജിസ്റ്റര്‍ ചെയ്യാന്‍ വൈദ്യുതി ഇല്ലായിരുന്നു എന്നാണ് പ്രോസിക്യൂഷന്റെ വാദവും സാക്ഷി മൊഴികളും.എന്നാല്‍ കോടതിയില്‍ ഹാജരാക്കിയ അഗളി പൊലിസ് സ്റ്റേഷന്‍ പ്രോപ്പര്‍ട്ടി റജിസ്റ്ററില്‍ ജനറേറ്ററുകളും ബാറ്ററികളും ഉള്‍പ്പെടെയുണ്ട് എന്നത് വ്യക്തമാണെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ബാബു കാര്‍ത്തികേയന്‍ വാദിച്ചു. അന്വേഷണ ഉദ്യോഗസ്ഥനും മുന്‍ അഗളി ഡി.വൈ.എസ്.പിയുമായിരുന്ന ടി.കെ.സുബ്രഹ്മണ്യനെ ക്രോസ് വിസ്താരം ചെയ്യുകയായിരുന്നു അദ്ദേഹം.

ആനവായി ചെക്ക് പോസ്റ്റിലൂടെ ആള്‍ക്കൂട്ടം മധുവിനെ പിടികൂടി കുറ്റകരമായ രീതിയില്‍ കൊണ്ടു വരുന്നത് കണ്ടുവെന്ന് ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥരുടെ മൊഴിയില്‍ ഇല്ലെന്നും മറ്റൊരു ചോദ്യത്തിന് ഉത്തരമായി അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായ ടി.കെ.സുബ്രഹ്മണ്യന്‍ പറഞ്ഞു.
നാലു പ്രതികള്‍ ഒഴികെയുള്ള മറ്റ് പ്രതികള്‍ നാലു ദിവസം പൊലിസ് കസ്റ്റഡിയില്‍ ഉണ്ടായിട്ടും തൊണ്ടി മുതല്‍ ശേഖരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താതിരുന്നതിന് പ്രത്യേക തടസ്സമൊന്നും ഇല്ലായിരുന്നു.മധുവിന്റെ മരണത്തിന് ഉത്തരവാദിയായ പൊലീസുകാരെ രക്ഷപ്പെടുത്താന്‍ സാധാരണക്കാരും തൊഴിലാളികളുമായവരുടെ പേരില്‍ കള്ളക്കേസ് ചുമത്തിയതല്ലേ എന്ന ചോദ്യത്തിന് അല്ലെന്നായിരുന്നു മുന്‍ അഗളി ഡി.വൈ.എസ്.പിയുടെ മറുപടി. എസ്. എം. എസ.് ഡി.വൈ.എസ്.പിയായ തനിക്ക് കേസ് അന്വേഷിക്കാനുള്ള അധികാരമുള്ളതിനാലാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചതെന്നും ടി.കെ.സുബ്രഹ്മണ്യന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles