Monday, January 27, 2025

Top 5 This Week

Related Posts

അച്ഛനോടൊപ്പം ബൈക്കിൽ യാത്ര ചെയ്ത മകൾ ബസിടിച്ച് മരിച്ചു

തൃശൂർ : കരുവന്നൂരിൽ അച്ഛനോടൊപ്പം ബൈക്കിൽ യാത്ര ചെയ്ത മകൾ സ്വകാര്യ ബസിടിച്ച് മരിച്ചു. ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളജിലെ ബിരുദ വിദ്യാർഥിനി ലയ (22) ആണ് മരിച്ചത്. പരിക്കേറ്റ അച്ഛൻ ഡേവീഡിനെ തൃശൂർ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കിൽ നിന്ന് തെറിച്ചുവീണ ലയയുടെ ദേഹത്തുക്കൂടെ ബസ് കയറിയാണ് മരണം സംഭവിച്ചത്. അപകടത്തിനു ശേഷം ഡ്രൈവറും കണ്ടക്ടറും രക്ഷപ്പെട്ടു. ബസിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles