തിരുവനന്തപുരം: സംസ്ഥാനത്ത് ഹോട്ടല്‍ ജീവനക്കാര്‍ക്ക് നാളെ മുതല്‍ ഹെല്‍ത്ത് കാര്‍ഡ് കര്‍ശനമാക്കുന്നു. ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കുന്നതില്‍ കുറച്ചുദിവസത്തെ സാവകാശം തേടി ഹോട്ടല്‍ ഉടമകള്‍ സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ടെങ്കിലും സാവകാശം കൊടുക്കുന്നത് ഇതുവരെ ആലോചിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഭക്ഷണത്തിന്റെ പാഴ്‌സലുകളില്‍ തീയതിയും ഉപയോഗിക്കാവുന്ന സമയവും രേഖപ്പെടുത്തുംന്നതും നാളെ മുതല്‍ കര്‍ശനമാക്കുന്നു.
ഷവര്‍മയും കുഴിമന്തിയും അല്‍ഫാമുമൊക്കെ മനുഷ്യന്റെ ജീവനെടുത്തതോടെയാണ് പാഴ്‌സലുകള്‍ നല്‍കുന്നതിനും ജോലിക്കാരുടെ ശുചിത്വത്തിലും സര്‍ക്കാര്‍ നിയമം കര്‍ശനമാക്കിയത്. പാചകതൊഴിലാളികള്‍ ഉള്‍പ്പടെയുള്ള ഹോട്ടല്‍ ജീവനാര്‍ക്ക് നാളെ മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. ഭക്ഷ്യസുരക്ഷാ വകുപ്പിലെ ജീവനക്കാര്‍ക്കൊപ്പം ആരോഗ്യവകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്‌പെകടര്‍മാരും ഹെല്‍ത്ത് കാര്‍ഡ് പരിശോധിക്കും.
എന്നാല്‍ ഹോട്ടല്‍ ബേക്കറി മേഖലകളിലായി ഇരുപത്തിയഞ്ച് ലക്ഷത്തോളം തൊഴിലാളികള്‍ ഇവര്‍ക്കെല്ലാം ഹെല്‍ത്ത് കാര്‍ഡ് ലഭ്യമായിട്ടില്ലെന്നും ഹോട്ടല്‍ ആന്റ് റസ്റ്ററന്‍ഡ് അസോസിയേഷന്‍ സര്‍ക്കാരിനെ അറിയിച്ചു . ഫെബ്രുവരി 28 വരെ സാവകാശം വേണമെന്നാണ് ഹോട്ടല്‍ ഉടമകളുടെ ആവശ്യം. എന്നാല്‍ സാവകാശം നല്‍കുന്നതില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വന്ന നിയമമാണെന്നും ഇപ്പോള്‍ സാവകാശം ചേദിക്കുന്നതില്‍ അര്‍ഥമില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്
ഭക്ഷണം പഴകിയതിന് ശേഷം കഴിക്കുന്നതാണ് ഭക്ഷ്യവിഷബാധക്ക് ഒരു കാരണമെന്ന് കണ്ടെത്തിയതോടെയാണ് പാഴ്‌സലുകളില്‍ ഭക്ഷണം എത്രസമയത്തിനകം കഴിക്കമെന്ന് രേഖപ്പെടുത്തണമെന്ന് നിര്‍ദേശിച്ചത്.
തിരുവനന്തപുരം പാളത്തെ ഒരു ഹോട്ടലിലെ പാഴ്‌സലില്‍ ഇങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഭക്ഷണം പാഴ്‌സല്‍ നല്‍കിയ രണ്ടു മണിക്കൂറിനകം ശുചിത്വമുള്ള പരിസരത്ത് ഇരുന്ന കഴിക്കണം. ഏതുദിവസം ഏതുസമയത്താണ് പാഴ്‌സല്‍ നല്‍കിതെന്നും രേഖപ്പെടുത്തിയിരിക്കുന്നു. ഇത് നാളെ മുതല്‍ സംസ്ഥാനത്തെ എല്ലാ ഹോട്ടലുകളിലും കര്‍ശനമാക്കും. ഇത്തരത്തില്‍ രേഖപ്പെടുത്താതെ ഭക്ഷണം നിരോധിച്ചിട്ടുണ്ട്. പാഴ്‌സലില്‍ പറഞ്ഞിരിക്കുന്ന സമയം കഴിഞ്ഞാല്‍ ജനങ്ങള്‍ ആ ഭക്ഷണം കഴിക്കാന്‍ പാടില്ലെന്നും സര്‍ക്കര്‍ മുന്നറിയിപ്പ് നല്‍കി