Wednesday, December 25, 2024

Top 5 This Week

Related Posts

ഹേമ കമ്മിറ്റി റിപ്പോർട്ട് : കേസുകൾ പരിഗണിക്കുന്നതിന് ഹൈക്കോടതി പ്രത്യേക ബഞ്ച് രൂപീകരിച്ചു.

കൊച്ചി : ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കാൻ ഹൈക്കോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഉത്തരവിറക്കി. ജസ്റ്റിസുമാരായ എ.കെ ജയശങ്കരൻ നമ്പ്യാരും, സി.എസ് സുധയുമാണ് ബെഞ്ചിലുള്ളത്. ഹേമ കമ്മിറ്റിയുടെ സമഗ്ര റിപ്പോർട്ട് സെപ്റ്റംബർ പത്തിന് മുൻപ് സമർപ്പിക്കാൻ ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചിട്ടുണ്ട്. പുതിയ ബഞ്ചാവും ഇനി കേസുകൾ പരിഗണിക്കുക

വ്യാഴാഴ്ച രാവിലെ ആക്ടിങ് ചീഫ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ ബെഞ്ചാണ് ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിക്കുമെന്നറിയിച്ചത്. പായ്ക്കര നവാസ് സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് പുതിയ ബെഞ്ച് രൂപീകരിക്കുമെന്ന് ഹൈക്കോടതി അറിയിച്ചത്.

ചലച്ചിത്ര മേഖലയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ വെളിപ്പെടുത്തിയ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ 14 നടന്മാരാണ് പീഡനക്കേസിൽ പ്രതിചേർക്കപ്പെട്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles