യെമൻ തലസ്ഥാന നഗരിയായ സൻആയിലും ഹുദൈദയിലും സൗദി സഖ്യസേനയുടെ ശക്തമായ വ്യോമാക്രമണം തുടരുന്നതിനിടെ യെമനിലെ ഹൂത്തികൾ സൗദി അറേബ്യക്കെതിരെ ശകതമായ ആക്രമണം നടത്തി. അരാംകോയുടെ ജിദ്ദയിലെ പ്ലാന്റിനു നേരെയും റിയാദിലെയും ജിദ്ദയിലെയും പ്രധാന കേന്ദ്രങ്ങളിലും ഡ്രോൺ ഉപയോഗിച്ച് ആക്രമിച്ചു. വെള്ളിയാഴ്ച സൗദി സഖ്യസേന യെമൻ തലസ്ഥാന നഗരിയായ സൻആയിലും ഹുദൈദയിലും വ്യോമാക്രമണം നടത്തിയിരുന്നു. ഞായറാഴ്ച ഫോർമുല വൺ റേസിന് ആതിഥേയത്വം വഹിക്കാൻ സൗദി ഒരുങ്ങുന്നതിനിടെയാണ് ഇരു രാജ്യങ്ങളും തമ്മിൽ യുദ്ധം രൂക്ഷമായിരിക്കുന്നത്. അരാംകോയുടെ ജിസാൻ, നജ്റാൻ, റാസ് തനൂറ, റാബിഗ റിഫൈനറിക്കുനേരെയാണ് ഹൂതി ആക്രമണം നടന്നതായി ഹൂതി സൈനിക വക്താവ് യഹ്യ സരിയ അറിയിച്ചു.
നജ്റാനിൽ രണ്ട് ഡ്രോണുകൾ സൗദിയുടെ വ്യോമ പ്രതിരോധ സംവിധാനം നശിപ്പിച്ചതായി അൽ അറബിയ ടിവി റിപ്പോർട്ട് ചെയ്തു.