Thursday, December 26, 2024

Top 5 This Week

Related Posts

സ്വർണകിരീടം ആതിഥേയരായ കോഴിക്കോടിന്

സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ സ്വർണകിരീടം ആതിഥേയരായ കോഴിക്കോട് ജില്ലക്ക്. അവസാന ദിനത്തിൽ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ 940 പോയിന്റുനേടിയാണ് കോഴിക്കോട് കലാകിരീടം ഉറപ്പിച്ചു. രണ്ടാം സ്ഥാനം 918 പോയിന്റ് വീതം നേടി കണ്ണൂരും പാലക്കാടും പങ്കിട്ടു.

912 പോയിൻറുമായി തൃശൂർ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

ഹൈസ്‌കൂൾ വിഭാഗത്തിൽ 446 പോയിന്റ് നേടിയ കോഴിക്കോട് ആണ് ഒന്നാമതുള്ളത്. 443 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനവും 436 പോയിന്റ് നേടിയ കണ്ണൂർ മൂന്നാം സ്ഥാനവും നേടി. ഹയർ സെക്കണ്ടറി വിഭാഗത്തിൽ 493 പോയിന്റുള്ള കണ്ണൂരാണ് ഒന്നാമത്. 492 പോയിന്റുമായി കോഴിക്കോട് രണ്ടാമതെത്തി. 474 പോയിന്റുള്ള തൃശൂർ ആണ് മൂന്നാം സ്ഥാനത്തുള്ളത്.

156 പോയിന്റ് നേടിയ ആലത്തൂർ ഗുരുകുലം ഹയർ സെക്കണ്ടറി സ്‌കൂൾ ആണ് ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സ്‌കൂൾ. 142 പോയിന്റ് നേടിയ വഴുതക്കാട് കാർമൽ ഇ.എം ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂൾ ആണ് രണ്ടാം സ്ഥാനവും 114 പോയിന്റുള്ള കാഞ്ഞങ്ങാട് ദുർഗ എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും നേടി.

കലോത്സവം തുടങ്ങി മൂന്നുനാൾ മുന്നിട്ടുനിന്ന കണ്ണൂർ നാലാം ദിനത്തിന്റെ അവസാനമാണ് പിന്നോട്ടുപോയത്. നാടകം, തിരുവാതിര, സംഘനതൃത്തം തുടങ്ങി ഗ്രൂപ്പ് ഇനങ്ങളിലെ മികവാണ് കോഴിക്കോടിനു നേട്ടമായത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles