Friday, December 27, 2024

Top 5 This Week

Related Posts

സ്വന്തം വീടിനുനേരെ പെട്രോൾ ബോംബെറിഞ്ഞ ഹിന്ദുമുന്നണി സെക്രട്ടറി അറസ്റ്റിൽ

ചെന്നൈ കുംഭകോണത്ത് സ്വന്തം വീടിന് നേരെ പെട്രോൾ ബോംബെറിഞ്ഞ് ഹിന്ദുമുന്നണി പ്രവർത്തൻ. തുടർന്ന്് പൊലീസിൽ വിളിച്ചുപറഞ്ഞു. കളവ് പൊളിഞ്ഞതോടെ പോലീസ് അറസ്റ്റ് ചെയ്തു .ഹിന്ദു മുന്നണി കുംഭകോണം ടൗൺ സെക്രട്ടറി ചക്രപാണി (40)ആണ് സ്വയം ഒരുക്കിയ കെണിയിൽ വീണത്.

സംഘടനയിൽ സംസ്ഥാനതലത്തിൽ ശ്രദ്ധിക്കപ്പെടുകയെന്ന ലക്ഷ്യത്തോടെയാണ് സംഭവം ആസൂത്രണം ചെയ്തതെനനു പോലീസ് വ്യക്തമാക്കി. പുലർച്ചെ വീടിന് മുന്നിലേക്ക് അജ്ഞാതസംഘം പെട്രോൾ ബോംബെറിഞ്ഞതായാണ് ചക്രപാണി കുംഭകോണം ഈസ്റ്റ് പൊലീസ് സ്‌റ്റേഷനിൽ വിളിച്ചുപറഞ്ഞത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഫോറൻസിക് വിദഗ്ധരും സംഭവസ്ഥലം സന്ദർശിച്ചു. ബി.ജെ.പി- ഹിന്ദുമുന്നണി പ്രവർത്തകർ സ്ഥലത്ത് തടിച്ചുകൂടി നിഷ്പക്ഷ അന്വേഷണം പ്രതികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ടിരുന്നു.

ചക്രപാണിയുടെ പരസ്പരവിരുദ്ധമായ മൊഴിയിൽ സംശയം തോന്നിയ പൊലീസ് ഇയാളുടെ വീട് പരിശോധനക്ക് വിധേയമാക്കി. പെട്രോൾ നിറച്ച കുപ്പിയിലെ തിരികൾ ചക്രപാണിയുടെ വീട്ടിൽനിന്ന് കണ്ടെടുത്ത തുണി കീറി നിർമിച്ചതാണെന്ന് കണ്ടെത്തി. തുടർന്ന് വിശദമായ ചോദ്യം ചെയ്യലിൽ ചക്രപാണി കുറ്റം സമ്മതിക്കുകയായിരുന്നു.

മതസ്പർധ ലക്ഷ്യമിട്ടത് ഉൾപ്പെടെ കടുത്ത വകുപ്പുകൾ ചേർത്താണ് അറസ്റ്റ്്്്്്്

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles