Thursday, December 26, 2024

Top 5 This Week

Related Posts

സ്‌പെയിനെ അട്ടിമറിച്ച് ജപ്പാൻ പ്രീകോർട്ടറിൽ

ഖത്തർ ലോകകപ്പിൽ ഗ്രൂപ് ഇയിലെ നിർണായക മത്സരത്തിൽ സ്‌പെയിനെ അട്ടിമറിച്ച് ജപ്പാൻ പ്രീകോർട്ടറിൽ.
മൂന്നു മത്സരങ്ങളിൽനിന്ന് രണ്ടു ജയവും ഒരു തോൽവിയുമായി ആറു പോയിൻറ് നേടിയാണ് പ്രീകോർ്ട്ടറിൽ കടന്നത്. നാലു പോയൻറുമായി രണ്ടാമതുള്ള സ്‌പെയിനും ആദ്യ കടമ്പ കടന്നു. കനത്ത് പോരാട്ടം കണ്ട മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ജപ്പാൻ സ്‌പെയിനെ അട്ടിമറിച്ചത്.

ആദ്യപകുതിയിൽ ഒരു ഗോളിനു പിന്നിലായിരുന്ന ജപ്പാൻ, രണ്ടാം പകുതി ആരംഭിച്ച് അധികം വൈകാതെ രണ്ടു ഗോൾ തിരിച്ചടിക്കുകയായിരുന്നു.
പകരക്കാരനായിറങ്ങിയ റിറ്റ്‌സു ഡൊവാൻ (48-ാം മിനിറ്റ്), ആവോ ടനാക (51-ാം മിനിറ്റ്) എന്നിവരാണ് ജപ്പാനുവേണ്ടി ഗോൾ നേടിയത്. സ്‌പെയിനിനായി മത്സരത്തിൻറെ 11-ാം മിനിറ്റിൽ അൽവാരോ മൊറാട്ടയാണ് ഗോൾ നേടിയത്. .
ഖത്തർ ലോകകപ്പിലെ മൊറാട്ടയുടെ മൂന്നാമത്തെ ഗോളാണിത്. സീസർ അസ്‌പെലിക്യുട്ടയുടെ വലതു വിങ്ങിൽനിന്നുള്ള മനോഹര ക്രോസിൽ ഹെഡറിലൂടെയാണ് മൊറാട്ട പന്ത് വലയിലെത്തിച്ചത്. ആദ്യ മിനിറ്റുകളിൽ ഗോളിനായി ആക്രമിച്ച് കളിച്ചത് ജപ്പാനായിരുന്നു.

ആദ്യ മത്സരത്തിൽ കോസ്റ്ററിക്കയെ ഏകപക്ഷീയമായ ഏഴു ഗോളുകൾക്ക് ജയിച്ചുകയറിയ സ്‌പെയിൻ, രണ്ടാം മത്സരത്തിൽ ജർമനിയുമായി സമനില വഴങ്ങിയിരുന്നു. ജപ്പാനാകട്ടെ, ആദ്യ മത്സരത്തിൽ ജർമനിയെ തോൽപ്പിച്ച് തുടക്കമിട്ടെങ്കിലും രണ്ടാം മത്സരത്തിൽ കോസ്റ്ററിക്കയോടു തോറ്റിറുന്നു.

Japan finish as winners of World Cup Group E

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles