Wednesday, December 25, 2024

Top 5 This Week

Related Posts

സ്‌നേഹ വീട്ടിൽ കാരുണ്യത്തിന്റെ ചെറിയ പെരുന്നാൾ ആഘോഷം

സ്‌നേഹം അഗതി മന്ദിരത്തിൽ പെരുന്നാൾ ആഘോഷവുമായി അവർ ഒത്തുകൂടി. സാമൂഹ്യ പ്രവർത്തകൻ ആയ അലി കുഴിവേലികൂടി, അഷറഫ് കൂട്ടായ്മ ഭാരവാഹി അഷറഫ് ബദ്രിയ, വേണു മുഹ്‌സിൻ എന്നിവരാണ് സ്‌നേഹ വീട്ടിൽ അന്തേവാസികളോടൊപ്പം പെരുന്നാൾ ആഘോഷത്തിനു എത്തിയത്. വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയാണ് വന്നത്. നഗരസഭയുടെ കീഴിൽ സ്‌നേഹം ചാരിറ്റബിൾ ട്രസ്്‌ററ നടത്തുന്നതാണ് അഗതി മന്ദിരം.

എല്ലാവരും കൂടി വന്നു അമ്മമാരോട് ഒപ്പം കുറച്ചു സമയം സന്തോഷം പങ്കിട്ടു.. അമൂല്യമായ നിമിഷങ്ങൾ ആണ്.. പ്രിയ സുഹൃത്ത് അലിയോട് സ്‌നേഹവീട് കടപ്പെട്ടിരിക്കുന്നു… നിരവധി ആളുകൾ സ്‌നേഹവീട്ടിൽ കാരുണ്യം ചൊരിയാറുണ്ട്…. ഉപാദികൾ ഇല്ലാതെ സ്‌നേഹവീടിനു എന്താവിശ്യം ഉണ്ടെങ്കിലും ചേട്ടൻ വിളിച്ചോ എന്നു പറയാൻ ഉള്ള മനസ്…. ഇവർക്ക് ഒന്നുമുണ്ടായിട്ടല്ല… നന്മയുള്ള ഒരു മനസല്ലാതെ….. എന്തു മാത്രം നന്മയാണ് ഓരോ ദിവസവും ഇവരിൽ നിന്നും സമൂഹത്തിനു കിട്ടുന്നത്… കൂടുതൽ മികച്ച പ്രവർത്തനങ്ങൾ ചെയ്യാൻ അള്ളാഹു ഇവരെ സജ്ജരാക്കട്ടെ… അനുഗ്രഹിക്കട്ടെ…. എല്ലാവർക്കും സ്‌നേഹവീടിന്റെ ഈദ് മുബാറക് എന്നാണ് ട്രസ്റ്റ് ഭാരവാഹികൾ നന്ദി അറിയിച്ചുകൊണ്ട് കുറിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles