Thursday, December 26, 2024

Top 5 This Week

Related Posts

സ്ത്രീകൾക്കെതിരായുള്ള അതിക്രമങ്ങൾക്കെതിരെ തെരുവുനാടകവുമായി ഈസ്റ്റ് മാറാടി സ്‌കൂൾ

മൂവാറ്റുപുഴ : പൊതുവിദ്യാഭ്യാസവകുപ്പ് വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ്.യൂണിറ്റിന്റെ വെളിച്ചം സപ്തദിന ക്യാമ്പിനോടനുബന്ധിച്ച്
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനു വേണ്ടി തെരുവ് നാടകം നടത്തി. സംസമജീവനം പരിപാടിയുടെ ഭാഗമായി പ്രശ്‌സ്ത കവി മുരുകൻ കാട്ടാക്കടയുടെ സൂര്യകാന്തി എന്ന കവിതയുടെ ദൃശ്യാവിഷ്‌കാരമാണ് വിദ്യാർത്ഥികൾ അവതരിപ്പിച്ചത്.

സ്ത്രീകളോടുള്ള അതിക്രമങ്ങളും സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളുമായിരുന്നു പ്രമേയം. സ്ത്രീ ശാക്തീകരണവും സ്ത്രീധന നിരോധന നിയമത്തെക്കുറിച്ചും ബോധവൽക്കരണവും പൊതു നിരത്തുകളിലും കടകളിലും സ്റ്റിക്കറുകൾ പതിപ്പിക്കുകയും ചെയ്തു.

മൂവാറ്റുപുഴ നഗരസഭാ ചെയർമാൻ പി.പി. എൽദോസ് ഉദ്ഘാടനം നിർവ്വഹിച്ച പരിപാടിയിൽ നഗരസഭാ വാർഡ് കൗൺസിലർമാർ,ഗ്രീൻ പീപ്പിൾ കോർഡിനേറ്റർ അസ്സീസ് കുന്നപ്പിള്ളി,ജനകീയ കർമ്മസേന ചെയർമാൻ മനോജ് കെ.വി,പ്രിൻസിപ്പൽ റനിത ഗോവിന്ദ്, പ്രോഗ്രാം ഓഫീസർ സമീർ സിദ്ദിഖി,അദ്ധ്യാപകരായ ഡോ.അബിത രാമചന്ദ്രൻ,സൗമ്യ,
ഹണിവർഗീസ്,വിദ്യാർത്ഥികളായ എബി കെ.സിജോ,എൽദോസ് ബിജു,അനന്യ വിനോദ്,എൽന എൽദോസ്,അഞ്ജന ജെനിഷ്,ലയ എം.ബിനോയി,കൃഷ്ണ ഉണ്ണി,നന്ദന പ്രസാദ്,മന്ന ജോമോൻ,സുൽത്താന സുധീർ തുടങ്ങിയവർ പങ്കെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles