Saturday, December 28, 2024

Top 5 This Week

Related Posts

സെൻറൽ റോഡ് ഇൻഫ്രാസ്ട്രച്ചർ ഫണ്ട് : നെടുംങ്കണ്ടം പച്ചടി-മേലെ ചിന്നാർ-റിവർവാലി റോഡിന് ഭരണാനുമതിയായി – ഡീൻ കുര്യാക്കോസ് എം.പി

തൊടുപുഴ: കേന്ദ്ര ഉപരിതല ഗതാഗത മന്ത്രലത്തിൻറെ സെൻററൽ റോഡ് ഇൻഫ്രാസ്ട്രച്ചർ ഫണ്ടിൽ (സി.ആർ.ഐ.എഫ്) നിന്നും 2022 ജൂലൈയിൽ അനുവദിച്ച നെടുംങ്കണ്ടം പച്ചടി-മഞ്ഞപ്പാറ-മേലെ ചിന്നാർ-റിവർവാലി (13.7 കി.മി) റോഡിന് 19 കോടി രൂപ ഭരണാനുമതിയായി ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു. സംസ്ഥാന പൊതുമരാമത്ത് വകുപ്പിനാണ് സി.ആർ.ഐ.എഫ് റോഡുകളുടെ നടത്തിപ്പ് ചുമതല. പദ്ധതിയുടെ നടപടിക്രമങ്ങൾ വേഗത്തിലാക്കി നിർമ്മാണം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം എം.പി. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ നേരിൽ കണ്ട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്താകെ 506.14 കോടി രൂപയാണ് 30 റോഡുകൾക്കായി അനുവദിച്ചതിൽ ഇടുക്കി പാർലമെൻറ് മണ്ഡലത്തിലേക്ക് 2 റോഡുകളാണ് അനുവദിച്ചത്. ഇതിൽ എറണാകുളം ജില്ലയിലെ കോതമംഗലം- തൃക്കാരിയൂർ-ആയക്കാട്-മുത്തംകുഴി-വേട്ടാമ്പാറ (12 കി.മി.) റോഡിന് 16 കോടി രൂപയാണ് ഭരണാനുമതി നൽകിയത്. മികച്ച നിലവാരത്തിൽ നിർമ്മാണം നടക്കുന്ന ഈ റോഡുകൾ പ്രദേശത്തിൻറെ കാർഷിക-ടൂറിസം മേഖലക്കും മുതൽക്കൂട്ടാകുമെന്ന് എം.പി. പറഞ്ഞു. കഴിഞ്ഞ 02.02.2023 നാണ് ഈ റോഡുകൾക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ഭരണാനുമതി നൽകിയത്.

ഇടുക്കി ജില്ലയിലെ ദേശിയപാതകളുടെ നവീകരണ പ്രവർത്തനങ്ങൾ പുതിയ ഗ്രീൻഫീൽഡ് പാത, ബൈപാസുകൾ എന്നിവയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഒരു അവലോകനയോഗം കഴിഞ്ഞ ദിവസം ഇടുക്കി കളക്ട്രേറ്റിൽ ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ ചേർന്നിരുന്നു. നേര്യമംഗലം-കമ്പിളികണ്ടം സിആർഐഎഫ് റോഡിൻറെ പനംകുട്ടി മുതൽ കമ്പിളികണ്ടം വരെയുള്ള ഭാഗത്തെ സൈഡ് നിർമ്മാണവും ഇനിയും പൂർത്തീകരിക്കുവാനുള്ള 5 കി.മി ഭാഗത്തെ ഫൈനൽ ടാറിങ്ങും ഒരു മാസത്തിനുള്ളിൽ പൂർത്തികരിക്കുവാൻ കരാറുകാരന് നിർദ്ദേശം നൽകിയതായി എം.പി. അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles