Thursday, December 26, 2024

Top 5 This Week

Related Posts

സെക്യൂരിറ്റി ജീവനക്കാരന് സ്വിഗ്ഗി വിതരണക്കാരുടെ ക്രൂരമര്‍ദനം; അഞ്ച് പേര്‍ അറസ്റ്റില്‍

കൊച്ചി കാക്കനാട് സെക്യൂരിറ്റി ജീവനക്കാരന് സ്വിഗ്ഗി വിതരണക്കാരുടെ ക്രൂരമര്‍ദനം. കേസില്‍ അഞ്ചുപേരെ ഇന്‍ഫോപാര്‍ക്ക് പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍ വൈരാഗ്യമാണ് മര്‍ദ്ദനത്തിന് കാരണമെന്ന് പോലിസ് പറയുന്നു.
നേരത്തെ സ്വിഗി ജീവനക്കാരനും സെക്യൂരിറ്റി ജീവനക്കാരും തമ്മില്‍ പ്രശ്‌നം നടന്നിരുന്നു. സ്വിഗി ജീവനക്കാരെ മര്‍ദിച്ച സംഭവത്തില്‍ സെക്യൂരിറ്റി ജീവനക്കാര്‍ അറസ്റ്റിലാവുകയും ചെയ്തു. പിന്നീട് ഇവര്‍ ജാമ്യത്തില്‍ ഇറങ്ങി. ഭക്ഷണ വിതരണത്തിന് കാക്കനാട് ഇടച്ചിറയിലെ ഫ്‌ലാറ്റില്‍ എത്തിയപ്പോള്‍ അറസ്റ്റിലായവരില്‍ ഒരാളായ സെക്യൂരിറ്റി ജീവനക്കാരനെ കാണുകയും തുടര്‍ന്ന് മറ്റു സ്വിഗി ജീവനക്കാരെക്കൂടി വിളിച്ചു വരുത്തി മര്‍ദ്ദിക്കുകയുമായിരുന്നു. സെക്യൂരിറ്റി ജീവനക്കാരന്റെ പരുക്ക് ഗുരുതരമല്ല. കേസില്‍ അഞ്ചുപേരെയും ഇന്‍ഫോപാര്‍ക്ക് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles