Wednesday, December 25, 2024

Top 5 This Week

Related Posts

സുമനസ്സുകളുടെ കാരുണ്യം തേടി കുമാരമംഗലം സ്വദേശി തങ്കുട്ടന്‍

ഗീതാദാസ്

തൊടുപുഴ: ഇടുക്കി ജില്ലയില്‍, തൊടുപുഴ താലൂക്കില്‍, , കുമാരമംഗലം ഗ്രാമപഞ്ചായത്തില്‍, കനാല്‍ റോഡില്‍ താമസിക്കുന്ന മുളമറ്റത്തില്‍ വീട്ടില്‍ 55 വയസുള്ള തങ്കുട്ടന്‍ രണ്ടു വര്‍ഷമായി  കരള്‍ വീക്കം മൂലം കഷ്ടപ്പെടുകയാണ്.അതൊടൊപ്പം വര്‍ഷങ്ങളായി അലട്ടുന്ന സോറിയാസിസ് എന്ന രോഗവും മൂര്‍ഛിച്ചു. സോറിയാസിസന് വര്‍ഷങ്ങളായി പലവിധ ചികില്‍സ നടത്തി മരുന്നു കഴിച്ചതിന്റെ ഫലമായാണ് കരള്‍വീക്കം ബാധിച്ചതെന്നാണ് ചികില്‍സിച്ച ഡോക്ടര്‍മാര്‍ പറയുന്നത്.  ഇതിനകം വിവിധ ആശുപത്രികളില്‍ ചികിത്സനേടി. കരള്‍ മാറ്റിവെക്കലാണ്  ജീവന്‍ നിലനിര്‍ത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച ഏക പോംവഴി. അതിന് ഏകദേശം 40 ലക്ഷത്തോളം ചിലവ് വരുമെന്നാണ് കണക്കാക്കുന്നത്. സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന തങ്കുട്ടന് ഇത്രയും തുക കണ്ടെത്താനാകുകയില്ല. ഇതു വരെ ഭാരിച്ച തുക ചികിത്സക്കായി ചിലവഴിച്ചു കഴിഞ്ഞു.സാമ്പത്തികമായി കഷ്ടത അനുഭവിക്കുന്ന തങ്കുട്ടന്‍ സുമനസ്സുകളുടെ സഹായസഹകരണങ്ങള്‍ തേടുകയാണ്. സാധിക്കുന്ന എല്ലവരും കഴിയുന്ന വിധത്തില്‍ തന്നെ സഹായിക്കണമെന്നാണ് തങ്കുകുട്ടന്റെ അപേക്ഷ.തങ്കുട്ടന് മക്കളില്ല. ഭാര്യയാണ് അദ്ദേഹത്തെ പരിചരിക്കുന്നത്. സഹോദരങ്ങളുടെ സഹായത്തോടെയാണ് ഇതുവരെയുള്ള ചികില്‍സകള്‍ നടന്നത്. കൂലിപണിക്കാരായ അവര്‍ക്കും തുടര്‍ന്നു സഹായിക്കാനാവാത്ത അവസ്ഥയാണ്. ചികില്‍സയ്ക്കു തന്നെ ഇതിനകം നല്ലൊരു തുക കടബാധ്യതയായി കഴിഞ്ഞു. ഒരു ദിവസം ആറായിരം രൂപയുടെ കുത്തിവയ്പ്പിലൂടെയാണ് ഇപ്പോള്‍ ജീവന്‍ നിലനിര്‍ത്തുന്നത്. ഇഞ്ചക്ഷന് പണം കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ തൊടുപുഴ കാരിക്കോട് ജില്ലാ ആശുപത്രിയില്‍ അഭയം തേടിയിരിക്കുകയാണ്. സുമനസ്സുകള്‍ സഹായിച്ചാല്‍ തങ്കുട്ടന് ജീവിതം തിരിച്ചു കിട്ടു. കഴിയുന്ന വിധത്തില്‍ തന്നെ സഹായിക്കണമെന്നാണ് തങ്കുട്ടന്റയും ഭാര്യയുടേയും അഭ്യര്‍ത്ഥന

Account details

Thankuttan  M. C

Union Bank of India

Account Number  445402010009279

IFSE  UBIN0544540

Branch- Kumaramangalam ( idukki dist)

Google pay   +91 9961 96 9270

MOB : ലീല തങ്കുട്ടന്‍ (ഭാര്യ)09656765916

തങ്കുട്ടന്‍ 09961969270

ശോഭ കുട്ടപ്പന്‍ (സഹോദരി)09048961787

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles