സുഡാനിൽ ആഭ്യന്ത കലാപത്തിനിടയിൽ കണ്ണൂർ സ്വദേശിയാണ് കൊല്ലപ്പെട്ടത്. കണ്ണൂർ ആലക്കോട് ആലവേലിൽ അൽബർട്ട് അഗസ്റ്റിൻ (48) ആണ് മരിച്ചത്. ; വിമുക്തഭടനായ ആൽബർട്ട് സുഡാനിൽ സ്വകാര്യ കമ്പനി ജീവനക്കാരനാണ്.
കുടുംബത്തോടൊപ്പം വീട്ടിലിരിക്കെയാണ് വെടിയേറ്റത്. സുഡാനിൽ ആക്രമണങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യക്കാർ അതീവ ജാഗ്രത പുലർത്തണമെന്ന് എംബസി നിർദേശം നൽകിയിരുന്നു. ഇന്ത്യക്കാർ വീടുകൾക്കുള്ളിൽ തന്നെ കഴിയണമെന്നും നിർദേശിച്ചിരുന്നു.
സുഡാനിൽ സൈന്യവും പാരാമിലിട്ടറി സംഘവും തമ്മിൽ രൂക്ഷമായ പോരാട്ടമാണ് നടക്കുന്നത്. തലസ്ഥാനമായ ഖാർതൂം ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏറ്റുമുട്ട്‌ലിൽ നിരവധി പേരാണ് മരിച്ചത്.
ഖാർത്തൂമിലെയും പ്രസിഡന്റിന്റെ കൊട്ടാരവും രാജ്യത്തെ സൈനിക മേധാവിയായ ജനറൽ അബ്ദുൾ ഫത്താഹ് അൽ ബുർഹാന്റെ വസതിയും പിടിച്ചെടുത്തതായി ആർ.എസ്.എഫ് അവകാശപ്പെടുന്നുണ്ട്.