Thursday, December 26, 2024

Top 5 This Week

Related Posts

സിൽവർ ലൈൻ കേന്ദ്ര സർക്കാരിനോട് കൂടുതൽ വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി : സിൽവർ ലൈൻ പദ്ധതിയിൽ കേന്ദ്ര സർക്കാരിനോട് കൂടുതൽ വിശദീകരണം തേടി ഹൈക്കോടതി. കെ റെയിലിൽ കേന്ദ്രവും സംസ്ഥാനവും തുല്യ പങ്കാളികളായിരിക്കെ നാല് കാര്യങ്ങൾ സംബന്ധിച്ച് വെള്ളിയാഴ്ച നിലപാടറിയിക്കാൻ ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് നിർദേശിച്ചു.

സർവേയും ഭൂമി ഏറ്റെടുക്കലും ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹർജികൾ പരിഗണിക്കവെയാണ് ജസ്റ്റീസ് ദേവൻ രാമചന്ദ്രന്റെ നിർദേശം. ഡിപിആർ പരിഗണനയിലാണ്, റെയിൽവേ ഭൂമിയിൽ സർവ്വേക്ക് അനുമതി നൽകിയിട്ടില്ല എന്നീ കാര്യങ്ങൾ മാത്രമാണ് കേന്ദ്രം അറിയിച്ചിട്ടുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി.
സർവേ മുൻകൂർ നോട്ടീസോ, അറിയിപ്പോ പ്രസിദ്ധീകരിച്ചതിന് ശേഷമാണോ, സാമൂഹിക പഠനം നടത്താൻ അനുമതിയുണ്ടോ, സ്ഥാപിക്കുന്ന കല്ലുകൾ നിയമാനുസൃത വലുപ്പമുള്ളതാണോ, സിൽവർലൈൻ പുതുച്ചേരിയിലുടെ കടന്നുപോകുന്നുണ്ടോ എന്നീ കാര്യങ്ങൾ വിശദീകരിക്കണം. ഉദ്യോഗസ്ഥർ തിടുക്കത്തിൽ ഭൂമിയിൽ കയറി സർവ്വേ നടത്തുന്നത് ജനങ്ങളിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. സാമൂഹീക ആഘാത പoനത്തിന്റെ പേരിൽ ആളുകളെ ഭയപ്പെടുത്തുകയാണന്നും ഭൂമിയിൽ വലിയ കല്ലുകൾ സ്ഥാപിച്ചാൽ ബാങ്കുകൾ ലോൺ നൽകുമോ എന്നും കോടതി ആരാഞ്ഞു. വായ്പ നൽകണമെന്ന തരത്തിൽ ഉത്തരവ് പുറപ്പെടുവിക്കാൻ സർക്കാറിന് സാധിക്കുമോ എന്ന് വാക്കാൻ പരാമർശവും സിംഗ്ൾ ബെഞ്ച് നടത്തി കേസ് വെള്ളിയാഴ്ച പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles