കൊച്ചി : സി.പി.ഐ എം പൊളിറ്റ് ബ്യൂറോ അംഗവും മുൻ അഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണൻ (70) അന്തരിച്ചു. അർബുദ ബാധയെ തുടർന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി 8:30 ഓടെയാണ് അന്ത്യം. സംസ്കാരം തിങ്കളാഴ്ച 3 മണിക്ക് തലശ്ശേരിയിൽ. സിപിഎമ്മിന്റെ സൗമ്യ മുഖമായിരുന്നു കോടിയേരി ബാലകൃഷ്ണൻ. സിപിഎമ്മിന്റെ സംഘടനാ രാഷ്ട്രീയത്തിൽ മുന്നു പതിറ്റാണ്ടിലേറെ നിർണായ സ്ഥാനം കൈയാളിയ നേതാവാണ് വിടവാങ്ങിയത്. നയ
മൂ്ന്നാം തവണ സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കോടിയേരി ബാലകൃഷണൻ രോഗം മൂർച്ഛിച്ചതോടെ ആഗസ്റ്റ് 28ന് ചുമതല ഒഴിയുകയായിരുന്നു. 2006- 2011 സംസ്ഥാ അഭ്യന്തര- ടൂറിസം മന്ത്രിയായിരുന്നു. 1982, 1987, 2001, 2006, 2011ലും തലശേരിയിൽനിന്നാണ് നിയമ സഭയിലെത്തിയത്.
2015ൽ ആലപ്പുഴ സമ്മേളനത്തിൽ പിണറായി വിജയൻ സ്ഥാനം ഒഴിഞ്ഞപ്പോഴാണ് കോടിയേരി സംസ്ഥാന സെക്രട്ടറിയായത്. തുടർന്ന് 2018ൽ തൃശൂരിൽ ചേർന്ന സമ്മേളനത്തിലും കോടിയേരി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. അസുഖത്തെ തുടർന്ന് 2020 ൽ ഒരു വർഷത്തോളം സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിനിന്നിരുന്നു. പിന്നീട് ചുമതലകളിലേക്ക് തിരിച്ചെത്തിയെങ്കിലും വീണ്ടും കഴിഞ്ഞ ആഗസ്റ്റിൽ ചുമതല ഒഴിഞ്ഞു.
തലശേരി കോടിയേരിയിൽ സ്കൂൾ അധ്യാപകനായിരുന്ന പരേതനായ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണിയമ്മയുടെയും മകനായി 1953 നവംബർ 16ന് ജനനം. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനുശേഷം മാഹി മഹാത്മാഗാന്ധി കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, എന്നിവടങ്ങളിൽനിന്നു വിദ്യാഭ്യാസം നേടി. യൂണിവേഴ്സിറ്റി കോളേജ് വിദ്യാർഥിയായിരിക്കെ 1973ൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ു.
1980-82ൽ ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നു.1990-95ൽ സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി. 1988ലെ ആലപ്പുഴ സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റി അംഗമായി. 1995ൽ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായ കോടിയേരി 2002ൽ കേന്ദ്ര കമ്മിറ്റിയിലെത്തി. 2008ലെ 19 ാം പാർടി കോൺഗ്രസിൽ പി.ബി അംഗവുമായി.
എസ് ആർ വിനോദിനിയാണ് ഭാര്യ. മക്കൾ: ബിനോയ്, അഡ്വ. ബിനീഷ്. മരുമക്കൾ: ഡോ. അഖില, റിനിറ്റ.