സിപിഐ എം 23-ാം പാർടി കോൺഗ്രസിന് ഇന്നു വൈകിട്ട് പതാക ഉയരും. പൊതുസമ്മേളനവേദിയായ എ കെ ജി നഗറിൽ (ജവഹർ സ്റ്റേഡിയം) സ്വാഗതസംഘം ചെയർമാൻകൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തും.
ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസുമായുളള ബന്ധം ഉൾപ്പെടെ തീരുമാനിക്കുന്ന പാർട്ടി കോൺഗ്രസ് ബുധനാഴ്ചയാണ് ആരംഭിക്കുന്നത്. ബിജെപി വർഗീയ രാഷ്ട്രീയത്തിനെതിരെയുളള ചെറുത്തുനില്പ, മതേതര ബദലിന്റെ സാധ്യത, പാർട്ടിയുടെ പശ്ചിമ ബംഗാൾസ തൃപ്പുര തുടങ്ങിയ സംസ്ഥാനങ്ങളിലെ കനത്ത പിന്നോട്ടടി, എന്നിങ്ങനെ നിർണായകമായ ചർച്ചയും തീരുമാനവും പാർട്ടികോൺഗ്രസിൽ ഉണ്ടാകും.
രാജ്യം ഉറ്റുനോക്കുന്ന പാർട്ടികോൺഗ്രസിനു ഇന്ത്യയിൽ കമ്യൂണിസ്റ്റ് പാർടിയുടെ വളർച്ചയ്ക്ക് നിർണായക പങ്കുവഹിച്ചി
്ട്ടുള്ള കണ്ണൂർ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി.
ഇ കെ നായനാരുടെ പേരിലുള്ള അക്കാദമിയങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് പ്രതിനിധി സമ്മേളനം. ബുധൻ രാവിലെ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പാർടി കോൺഗ്രസ് ഉദ്ഘാടനം ചെയ്യും. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ സംബന്ധിക്കും.
പാർടി കോൺഗ്രസിൽ പങ്കെടുക്കാൻ എത്തിയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ കണ്ണൂർ വിമാനത്താവളത്തിൽ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
പ്രതിനിധികളും നിരീക്ഷകരും കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 815 പേരാണ് കോൺഗ്രസിൽ പങ്കെടുക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികൾ കണ്ണൂരിലെത്തിതുടങ്ങി. പാർ്ട്ടി കോൺഗ്രസിന്റെ ആവേശത്തിലാണ് കണ്ണൂരിന്റെ തെരുവുകളും പാർട്ടി ഗ്രാമങ്ങളും. ചുവപ്പണിഞ്ഞും കമ്യൂണിസ്റ്റ് ആചാര്യന്മാരുടെ ചിത്രങ്ങളും കലാസൃഷ്ടികളും നിറഞ്ഞ കണ്ണൂരിന് ഉത്സവത്തിമിർപ്പിലാണ്.