Thursday, December 26, 2024

Top 5 This Week

Related Posts

സമകാലിക കേരളാനുഭവങ്ങൾ ഭയാനകമായി മാറുന്നു.; ഡോ.എം.സി.ദിലീപ് കുമാർ

നിർഭയരായി പുറത്തിറങ്ങാൻ മടിച്ചുവനിതകൾ ഭീതിയിലാണ്,സദാചാരഗുണ്ടകൾ അരങ്ങുവാഴുന്നു,ആശുപത്രിശസ്ത്ര ക്രിയാമുറികളിൽപോലും പീഠിപ്പിക്കപ്പെടുന്നു.ശുചിത്വം അന്യന്റെമാത്രം ഉത്തരവാദിത്തമെന്നു

മുവാറ്റുപുഴ: കേരളം വിദ്യാഭ്യാസ സാംസ്‌ക്കാരിക കാര്യങ്ങളിലും ആതുരശുശ്രൂഷാരംഗത്തുംമാതൃകാപരമായ മുന്നേറ്റത്തിലാണെന്നത് മിഥ്യാഭിമാനം മാത്രമെന്നു ശങ്കരാചാര്യ സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ. എം.സി.ദിലീപ്കുമാർ അഭിപ്രായപ്പെട്ടു.

മുവാറ്റുപുഴ സിറ്റിസൺസ് ഡയസ് സിൽവർജൂബിലി
പരിപാടികളുടെ ഭാഗമായിസംഘടിപ്പിച്ച സാംസ്‌കാരികസായാഹ്നവും പുസ്തക പ്രകാശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മുൻകാലങ്ങളെ അപേക്ഷിച്ചു സമകാലികാനുഭവങ്ങൾ ഭയാനകമായി മാറിക്കൊണ്ടിരിക്കുന്നു എന്നദ്ദേഹം പറഞ്ഞു.
.
നിർഭയരായി പുറത്തിറങ്ങാൻ മടിച്ചുവനിതകൾ ഭീതിയിലാണ്,സദാചാരഗുണ്ടകൾ അരങ്ങുവാഴുന്നു,ആശുപത്രിശസ്ത്ര ക്രിയാമുറികളിൽപോലും പീഠിപ്പിക്കപ്പെടുന്നു.ശുചിത്വം അന്യന്റെമാത്രം ഉത്തരവാദിത്തമെന്നു കരുതുകയാണ് പലരും.ബ്രഹ്‌മപുരത്തു തീപടർന്നു നിലയ്ക്കാതെ കത്തിനിന്നതു അധികാരികളുടെ ധനമോഹത്തിലാണ്.അധികാരികളെയും രാഷ്ട്രീയക്കാരെയും മാത്രം കുറ്റപ്പെടുത്താതെ സ്വയം ഉണർന്നുപ്രവർത്തിക്കാൻ സമൂഹം ഒന്നിക്കണമെന്നും ഡോ.ദിലീപ്കുമാർ പറഞ്ഞു.

നിർമലസ്‌കൂൾഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചെയർമാൻ പി.എസ്.എ.ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. സാംസ്‌കാരിക പൈതൃകവും നവോത്ഥാന ചൈതന്യവും ആഘോഷിക്കുന്നവർ തന്നെ കടകവിരുദ്ധ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കാപട്യത്തിലാണെന്നു മുഖ്യപ്രഭാഷണം നടത്തിയ പ്രൊഫ.ഡോ.എം.പി.മത്തായി പറഞ്ഞു .എല്ലാറ്റിലും അഭിപ്രായം പറയാൻ ‘സാംസ്‌ക്കാരികക്കാരെ’പ്രതീക്ഷിക്കാതെ സ്വയംബോധ്യത്തിൽ എല്ലാമേഖലകളിലുമുള്ളവർ പ്രതികരിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.

എഴുത്തും വായനയും നാടിന്റെ സ്പന്ദനങ്ങളും സംസ്‌കാരവുമായി ഇഴചേർന്നിരിക്കുന്നുവെന്നു് പ്രമുഖ സാഹിത്യ വിമർശകനും കോളമിസ്റ്റുമായ എം.കെ.ഹരികുമാർ അഭിപ്രായപ്പെട്ടു.പി.എസ് എ.ലത്തീഫ് എഴുതിയ’പൂച്ചക്കുട്ടിയുടെ പ്രണയ മെയിലുകൾ’കഥാപുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈടുറ്റ സംഭാവനകൾ നൽകി സമൂഹത്തെ ഉത്തേജിപ്പിച്ച മഹാപ്രതിഭകളായ എഴുത്തുകാരെ പുതുകേരളം അവഗണിക്കുന്നതായി ഹരികുമാർ ഉദാഹരണങ്ങൾ നിരത്തി ചൂണ്ടിക്കാട്ടി.

മുനി.വൈസ് ചെയർപേഴ്‌സൺ സിനി ബിജു,നിർമല എച്ച്.എസ്.എസ് പ്രിൻസിപ്പൽഫാ.ആൻറണിപുത്തൻകുളം,അഡ്വ.എൻ.രമേശ്,
പി.എ.അബ്ദുൽ സമദ് വി.എ.രാജൻ,സി.രവികുമാർ,വി.വി.ഐസക്ക് സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles