Thursday, January 9, 2025

Top 5 This Week

Related Posts

സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ പ്രതിരോധം തീർക്കാൻ രാമമംഗലംകാരൻ അജയ് അലക്‌സ്

സന്തോഷ് ട്രോഫി ഫുട്‌ബോൾ മത്സരത്തിൽ കേരളത്തിന്റെ പ്രതിരോധം തീർക്കുന്നത് രാമമംഗലം കാരൻ അജയ് അലക്‌സ് ആണ്. ഖത്തർ ലീഗ്,കേരള പ്രീമിയർ ലീഗ് തുടങ്ങിയ വിവിധ മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള അജയ് അലക്‌സ് ഇക്കുറി സന്തോഷ് ട്രോഫിയിൽ അത്ഭുതം കാണിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും സുഹൃത്തുക്കളും.


എംജി സർവകലാശാല ടീം വൈസ് ക്യാപ്റ്റൻ ആയിരുന്നു അജയ് അലക്‌സ്. ടീമിന് വേണ്ടി 5 തവണ ബൂട്ട് അണിഞ്ഞിട്ടുണ്ട്.ഇടുക്കി ജില്ലാ ടീം, ബൈസാന്റിൻ, പയ്യൻസ് ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ക്ലബ് ഗോൾഡൺ ത്രെഡ്‌സ് എറണാകുളത്തിന്റെ കളിക്കാരൻ കൂടിയാണ്.
ഖത്തർ ചാമ്പ്യൻ ലീഗ് വിജയികൾ ആയ ക്രസന്റ് ഒമേഗ ടീം അംഗവും. കേരള പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ ഗോൾഡൺ ത്രെഡ്‌സ് ടീം അംഗവുമായിരുന്നു അജയ് .കേരള പ്രീമിയർ ലീഗിലെ അജയുടെ ഫ്രീ കിക്ക് ഗോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. മത്സരത്തിൽ അജയ് പന്ത് തട്ടുന്നത് കാണുവാൻ കാത്തിരിക്കുകയാണ് നാട്ടുകാരും ബന്ധുക്കളും. രാമമംഗലം തിരുനിലത്ത് തെക്കേ വീട് അലക്‌സാണ്ടറിന്റെയും, ലിസ്സിയുടെയും മകൻ ആണ് അജയ്്

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles